
രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ഏഴാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഏറ്റവും സമ്മര്‍ദം ക്യാപ്റ്റന്‍ സഞ്ജു സാംസണ്, അതിന് കാരണങ്ങളുണ്ട്
ഐപിഎല്ലില്‍ ഇന്ന് മലയാളിപ്പോരിന്‍റെ ദിനമാണ്. ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ വരുന്നു. റോയല്‍സിനെ നയിക്കുന്നത് മലയാളി താരം സഞ്ജു സാംസണാണെങ്കില്‍ ക്യാപിറ്റല്‍സ് ബാറ്റിംഗ് നിരയില്‍ ശ്രദ്ധേയം കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നലാട്ടം നടത്തിയ മറുനാടന്‍ മലയാളി കരുണ്‍ നായരാണ്. മത്സരത്തില്‍ സമ്മര്‍ദമത്രയും സഞ്ജു സാംസണാണ്.