ഹാപ്പിലി സെറ്റിൽഡ് ആയി ശോഭനയും മോഹന്ലാലും എത്തുന്ന അനുഭവം ഒരുപക്ഷേ ആദ്യമാകും പ്രേക്ഷകന്. മിഡിൽ ഏജിൽ അവരുടെ പ്രണയ നിമിഷങ്ങൾ എങ്ങനെയാകും...

നായകനൊപ്പം പ്രാധാന്യത്തോടെ ചിലപ്പോഴൊക്കെ അതിനും മുകളിൽ പ്ലേസ് ചെയ്തിട്ടുണ്ട് മലയാള സിനിമ ശോഭനയെ. ഒരല്പം തമാശയും ഒരുപാട് ആഴത്തിൽ പ്രണയവുമുണ്ടെങ്കിൽ ഈ ജോഡിയല്ലാതെ മറ്റൊന്ന് ചിന്തിച്ചിട്ടുകൂടിയുണ്ടാകില്ല സംവിധായകർ. ഹാപ്പിലി എവർ ആഫ്റ്റർ കഥകളിലും ആഴമേറിയ സങ്കീർണ്ണമായ പ്രണയനിമിഷങ്ങളിലും ഫിറ്റാകുന്ന കോമ്പോയെ മിഡിൽ ഏജ് കുടുംബ-പ്രണയ മുഹൂർത്തങ്ങളിലേയ്ക്ക് പ്ലേസ് ചെയ്തിരിക്കുകയാണ് തരുൺ തുടരുമിൽ. ഷണ്മുഖവും ലളിതയും രണ്ട് മക്കളുമുള്ള ഹാപ്പിലി സെറ്റിൽഡ് എന്ന ഫീൽ തരുന്ന പശ്ചാത്തലമാണ് പാട്ടിലും ട്രെയ്‌ലറിലുമെല്ലാം. ഫാമിലി ഡ്രാമ എന്ന് പറയുമ്പോഴും ഫീൽ ഗുഡ് അല്ലെന്ന് പറയുന്നുമുണ്ട് സംവിധായകൻ. തുടരുമിൻ്റെ സസ്പെൻസ് ബാക്കി നിൽക്കുമ്പോഴും തലമുറകൾ കടന്നുള്ള മോഹൻലാൽ-ശോഭന കെമിസ്ട്രി കാണാൻ കൂടിയാണ് സംവിധായകൻ തരുൺ മൂർത്തി പ്രേക്ഷകരെ തിയേറ്ററുകളിലേയ്ക്ക് ക്ഷണിക്കുന്നത്.

05:59സച്ചി തെരഞ്ഞെടുത്ത വിലായത്ത് ബുദ്ധ..|Vilayath Buddha | Prithviraj | Ayyappanum Koshiyum
03:10സൂപ്പർ സോന, തെന്നിന്ത്യയുടെ പ്രേമലു, തമിഴിൽ എത്തി നിൽക്കുന്ന ഗ്രാഫ്| Mamitha Baiju
01:57ഇവരാകുമോ ബിബി വീട്ടിലെ പുതിയ താരങ്ങൾ?| #BB7 Bigg Boss Malayalam Season 7 | Wild Cards
മുള്ളൻ ചന്ദ്രപ്പൻ, പടക്കം ബഷീർ, പാമ്പ് ചാക്കോ.. ഷണ്മുഖൻ നിർത്തുന്നിടത്ത് തല തുടങ്ങും | Chotta Mumbai
ഫാബിയൻ റമീറസ് മുതൽ 'സുന്ദര കാലമാടൻ' ജോർജ് സാർ വരെ; മോഹൻലാലിനെ വിറപ്പിച്ച വില്ലന്മാർ
മോഹനം ശോഭനം തുടരും | Mohanlal | Shobana| Thudarum
സുരേഷേട്ടൻ ഒരു 'പൂക്കി'. തങ്കക്കുടം എന്നാണ് ഞങ്ങൾ പരസ്പരം പറയാറ്.. | SURESH KRISHNA| TOVINO THOMAS| MARANAMASS
ടോവിനോയെ ട്രോളി ബേസിൽ |TOVINO THOMAS| BASIL JOSEPH| MARANAMASS
'സിനിമയെ കൺട്രോൾ ചെയ്യാൻ സെൻസറിങ് ഉണ്ട്, പ്രേക്ഷകർക്ക് ചോയ്സും'| Bazooka| Babu Antony
Read more