പുന്നപ്ര വയലാര്‍: ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത തൊഴിലാളിവര്‍ഗ്ഗ സമരം | India@75

പുന്നപ്ര വയലാര്‍: ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത തൊഴിലാളിവര്‍ഗ്ഗ സമരം | India@75

Published : Jul 10, 2022, 10:09 AM IST

ഒരേ സമയം നാട്ടുരാജഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ നടന്ന കലാപമാണ് പുന്നപ്ര വയലാർ. പട്ടിണിക്കും പോലീസ് മർദ്ദനത്തിനുമെതിരെ ഉയർന്ന ചെറുത്തുനിൽപ്പ് നാട്ടു രാജകീയ ഭരണത്തിനും വിദേശ  സർക്കാരിനുമെതിരെയുള്ള രാഷ്ട്രീയ പ്രക്ഷോഭമായി ഉയർന്ന വിപ്ലവം. ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത തൊഴിലാളിവർഗ്ഗ സമരം. 

25 ഒക്ടോബർ 1946.  തിരുവിതാംകൂർ മഹാരാജാവ്  ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ മുപ്പത്തിനാലാം പിറന്നാൾ.  ഉടൻ സ്വതന്ത്രമാകാൻ പോകുന്ന ഇന്ത്യയിൽ ചേരാതെ തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാൻ രാജാവും ദിവാൻ സർ സി പി രാമസ്വാമി അയ്യരും തീരുമാനിച്ച നാൾ. പക്ഷെ അതെ ദിവസം ആലപ്പുഴയിലെ വയലാറിൽ ആയിരത്തോളം വരുന്ന കർഷകത്തൊഴിലാളികൾ വാരിക്കുന്തങ്ങളുമായി പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു.  ദിവാൻ സർ സി പി പ്രദേശത്ത് പട്ടാളനിയമം പ്രഖ്യാപിച്ചു. ഒക്ടോബർ 27 നു തിരുവിതാംകൂർ സേനയുടെയും സായുധപോലീസിന്റേയും വലിയ സന്നാഹം വയലാർ വളഞ്ഞു. മൂന്നു ചുറ്റും കായലായ വയലാറിൽ നിന്ന് ആർക്കും രക്ഷപ്പെടുക എളുപ്പമായിരുന്നില്ല. സംഘടിതമായി ചെറുത്തുനിൽക്കാൻ ഉറച്ച സാധാരണ കര്ഷകത്തോഴിലാളികൾ ഈ സായുധ സൈന്യത്തിന്റെ മുന്നിൽ  ഒന്നുമായിരുന്നില്ല. നിരന്തരമായ വെടി വെയ്പ്പ് മണിക്കൂറുകൾ നീണ്ടു.  അഞ്ഞുറുറോളം ശവശരീരങ്ങൾ വീണ് വയലാറിലെ ചൊരിമണൽ ചുവന്നു ഒഴുകി.  ജഡങ്ങൾ കൂട്ടത്തോടെ കുഴിച്ചുമൂടപ്പെട്ടു. തുടർന്ന് വ്യാപകമായി പോലീസ് വീടുകളിൽ കയറി. 

ഒരേ സമയം നാട്ടുരാജഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ നടന്ന കലാപമാണ് പുന്നപ്ര വയലാർ. പട്ടിണിക്കും പോലീസ് മർദ്ദനത്തിനുമെതിരെ ഉയർന്ന ചെറുത്തുനിൽപ്പ് നാട്ടു രാജകീയ ഭരണത്തിനും വിദേശ  സർക്കാരിനുമെതിരെയുള്ള രാഷ്ട്രീയ പ്രക്ഷോഭമായി ഉയർന്ന വിപ്ലവം. ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത തൊഴിലാളിവർഗ്ഗ സമരം. 

രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് വ്യാപിച്ച ക്ഷാമത്തിലും പകർച്ചവ്യാധികളും  അഞ്ച് വര്ഷം കൊണ്ട് ഇരുപത്തിനായിരത്തില്പരം പേര് മരിച്ച ഇടമായിരുന്നു ചേർത്തല-അമ്പലപ്പുഴ താലൂക്കുകൾ.  കമ്യൂണിസ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഏറെയും പിന്നാക്ക സമുദായക്കാരായിരുന്ന കര്ഷകത്തോഴിലാളികളും കയർത്തൊഴിലാളികളും  കൊടും പട്ടിണിക്കും ജന്മിമാരുടെ ചൂഷണത്തിനും അതിക്രമങ്ങൾക്കും എതിരെ സംഘടിച്ചു. പുന്നപ്ര വയലാർ മേഖലയിൽ ജന്മിമാർക്കും പോലീസിനും എതിരെ വലിയ സംഘർഷങ്ങൾക്ക് ഇത് വഴി വെച്ചു. ഇതിന്റെ തുടർച്ചയായിരുന്നു വയലാറിലെ സംഭവങ്ങൾ.  

പുന്നപ്ര വയലാർ അടിച്ചമർത്തിയ അഹങ്കാരം മൂലം ഇന്ത്യ സ്വതന്ത്രമാകുന്നതിനു രണ്ട മാസം മുമ്പും സ്വതന്ത്ര തിരുവിതാംകൂർ നയത്തിൽ ഉറച്ചുനിന്നു സർക്കാർ. പക്ഷെ 1947 ജൂലൈ 25 നു തിരുവനന്തപുരത്ത് സ്വാതി തിരുനാൾ സംഗീത കോളേജിൽ ശെമ്മാങ്കുടിയുടെ കച്ചേരി കേൾക്കാൻ വന്ന സർ സി പിക്ക് ഒരു വിപ്ലവകാരിയുടെ വെട്ടേറ്റു. അതോടെ സിപി സ്വന്തം നാട്ടിലേക്ക് മടങ്ങി. തിരുവിതാംകൂർ ഇന്ത്യയോട് ചേരാൻ രാജാവ്  സമ്മതിച്ചു.

 

22:07ഭയവും സൗന്ദര്യവും ലയിച്ച ഹിമാചലിന്റെ താഴ്‍വരകളി‌ലൂടെ;കാണാം വജ്രജയന്തി യാത്ര|Vajra Jayanti Yatra
19:12വജ്രജയന്തി യാത്ര ഉത്തരേന്ത്യൻ പ്രയാണം; വർണ്ണാഭമായി ഉദ്‌ഘാടനച്ചടങ്ങ്
21566:40വജ്രജയന്തി യാത്ര ബെംഗളുരുവിലെ നാഷണല്‍ മിലിട്ടറി മെമ്മോറിയല്‍ പാര്‍ക്കില്‍
3566:40 1938 ല്‍ കെപിസിസി അധ്യക്ഷയായി സ്വാതന്ത്ര്യ സമര പോരാട്ടം നയിച്ച ചുനങ്ങാട്ട് കുഞ്ഞിക്കാവമ്മ
21766:40രാമന്‍ ഇഫക്ടിന്റെ പൊരുള്‍ തേടി വജ്രജയന്തി യാത്ര ബെംഗളുരുവില്‍
19:28ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിൽ വജ്രജയന്തി സംഘം
22:43റാബിയ ടീച്ചർക്കൊപ്പം വജ്രജയന്തിയാത്രാ സംഘം
21:04മരക്കാർ വാട്ടർമാൻഷിപ് പരിശീലനകേന്ദ്രത്തിൽ വജ്രജയന്തി യാത്രാസംഘം
03:28 ക്വിറ്റ് കശ്മീർ പ്രസ്ഥാനത്തിന്റെ ചരിത്രം|സ്വാതന്ത്ര്യസ്പർശം|India@75
21:22വജ്രജയന്തി യാത്രാസംഘം വടക്കൻ പാട്ടിന്റെ ലോകത്ത്