Asianet News MalayalamAsianet News Malayalam

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിൽ വജ്രജയന്തി സംഘം

111 വർഷത്തിന്റെ ചരിത്രമുറങ്ങുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിൽ വജ്രജയന്തി യാത്രാ സംഘം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഗവേഷണ സ്ഥാപനങ്ങളിലൊന്ന്. ലോകോത്തര നിലവാരമുള്ള ഒരു ശാസ്ത്ര സർവ്വകലാശാല നിർമ്മിക്കണമെന്ന ജെഎൻ ടാറ്റായുടെ സ്വപ്നത്തിൽ നിന്നാണ് ഈ സ്ഥാപനത്തിന്റെ ഉദയം. 

First Published Aug 16, 2022, 7:51 PM IST | Last Updated Aug 16, 2022, 7:51 PM IST

111 വർഷത്തിന്റെ ചരിത്രമുറങ്ങുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിൽ വജ്രജയന്തി യാത്രാ സംഘം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഗവേഷണ സ്ഥാപനങ്ങളിലൊന്ന്. ലോകോത്തര നിലവാരമുള്ള ഒരു ശാസ്ത്ര സർവ്വകലാശാല നിർമ്മിക്കണമെന്ന ജെഎൻ ടാറ്റായുടെ സ്വപ്നത്തിൽ നിന്നാണ് ഈ സ്ഥാപനത്തിന്റെ ഉദയം. 

ഏഴുപത്തിയഞ്ചാം വാർഷിക നിറവില്‍ ഇന്ത്യൻ  സ്വാതന്ത്ര്യസമര ചരിത്രം യുവ തലമുറയിലേക്ക് എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്നൊരുക്കുന്ന വജ്ര ജയന്തി യാത്ര കര്‍ണാടകയില്‍ ഫ്ലാഗ് ഓഫ് ചെയ്തത്  ഗവർണർ  തവർചന്ദ് ഗെലോട്ട് ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച വജ്ര ജയന്തി യാത്ര ശക്തവും ഏകീകൃതവുമായ ഒരു രാഷ്ട്രത്തിനായി വളരെ പ്രധാനപ്പെട്ടതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

'സ്വാതന്ത്ര്യാനന്തരം എന്താണ് സംഭവിച്ചതെന്നും നമ്മുടെ രാജ്യത്തിനായി ഭാവിയിൽ എന്താണ് ചെയ്യേണ്ടതെന്നും നാം അറിയണം. നമ്മുടെ രാജ്യം നമുക്ക് എല്ലാം തന്നിട്ടുണ്ട്, ഇപ്പോൾ നമുക്ക് തിരിച്ച് അനുഗ്രഹം നൽകേണ്ട സമയമാണിത്. രാജ്യത്തിന് വേണ്ടി ഒരാൾ എന്ത് സംഭാവനയാണ് നൽകേണ്ടതെന്ന് ഈ യാത്ര ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കും- ഗെലോട്ട് പറഞ്ഞു. 
അമൃത മഹോത്സവ യാത്ര കർണാടകയിൽ നടക്കുന്നത് അഭിമാന നിമിഷമാണെന്ന് ഏഷ്യാനെറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ  രാജേഷ് കൽറ പറഞ്ഞു. 'കർണാടക മനോഹരമായ സംസ്ഥാനമാണ്. ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ കർണാടകയിലെ ഏഴ് അത്ഭുതങ്ങൾ കണ്ടെത്താനുള്ള ശ്രമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്രയിൽ പങ്കെടുക്കുന്ന എൻസിസി കേഡറ്റുകൾക്ക് രാജേഷ് കൽ ആശംസകൾ നേർന്നു. കേഡറ്റുകൾ ബെംഗളൂരുവിലെ പ്രമുഖ സ്ഥലങ്ങൾ സന്ദർശിച്ചു. ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം കേഡറ്റുകൾ ദേശീയ സൈനികരുടെ സ്മാരകം സന്ദർശിച്ചു.
കേരളത്തിൽ നിന്നാണ് ഇന്ത്യ@75 കാമ്പയിൻ ആരംഭിച്ചത്. പിന്നാലെ രാജ്യത്തുടനീളം പര്യടനം നടത്തുകയും ഓഗസ്റ്റ് 15 ന് ദില്ലിയിൽ അവസാനിപ്പിക്കുകയും ചെയ്തു.