നാവികസേനക്കൊപ്പം വജ്രജയന്തി യാത്രാസംഘം

നാവികസേനക്കൊപ്പം വജ്രജയന്തി യാത്രാസംഘം

Published : Aug 05, 2022, 06:39 PM IST

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയ‌ഞ്ചാം വാർഷികത്തിൽ ഇന്ത്യയെ തൊട്ടറിഞ്ഞുള്ള യാത്രയിൽ വജ്രജയന്തി സംഘം എത്തിയത് ഐഎൻഎസ് ദ്രോണാചാര്യയിൽ. ദക്ഷിണേന്ത്യയിലെ  നാവിക ആസ്ഥാനത്ത് സംഘത്തിന് ലഭിച്ചത് വലിയ വരവേൽപ്പ്.

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയ‌ഞ്ചാം വാർഷികത്തിൽ ഇന്ത്യയെ തൊട്ടറിഞ്ഞുള്ള യാത്രയിൽ വജ്രജയന്തി സംഘം എത്തിയത് ഐഎൻഎസ് ദ്രോണാചാര്യയിൽ. ദക്ഷിണേന്ത്യയിലെ  നാവിക ആസ്ഥാനത്ത് സംഘത്തിന് ലഭിച്ചത് വലിയ വരവേൽപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് വജ്രജയന്തി ടീം യാത്ര തുടരുകയാണ്. അഞ്ചാം ദിവസം കൊച്ചിയിലാണ് എൻസിസി കേഡറ്റുകൾ സന്ദർശനം നടത്തി. കൊച്ചി നാവിക സേനാ മ്യൂസിയം സംഘം സന്ദർശിച്ചു. വജ്രജയന്തി സംഘത്തിന് വേണ്ടി പ്രത്യേക പരേഡും ദക്ഷിണ നാവിക കമാൻഡിൽ നടന്നു.
സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയ‌ഞ്ചാം വർഷത്തിത്തിൽ ഇന്ത്യയെ തൊട്ടറിഞ്ഞുള്ള യാത്രയിൽ വജ്രജയന്തി സംഘം എത്തിയത് ഐഎൻഎസ് ദ്രോണാചാര്യയിൽ. ദക്ഷിണേന്ത്യയിലെ  നാവിക ആസ്ഥാനത്ത് സംഘത്തിന് ലഭിച്ചത് വലിയ വരവേൽപ്. 


എൻസിസി ക്യാമ്പുകളിൽ കണ്ടറിഞ്ഞതിനെക്കാൾ അരികത്ത് നിന്നും ഇന്ത്യൻ നാവികസേനയുടെ 72 വർഷത്തെ ചരിത്രവും നേട്ടങ്ങളും വിദ്യാർത്ഥികൾ കണ്ടറിഞ്ഞു. യുദ്ധക്കപ്പലുകളുടെ ചെറുപതിപ്പുകൾ കേഡറ്റുകൾക്ക് അറിവും ആവേശവുമായി. 
ഐഎൻഎസ് ദ്രോണാചാര്യയിലെ ഷൂട്ടിംഗ് റേഞ്ചിലും ഏഷ്യാനെറ്റ് ന്യൂസ് വജ്രജയന്തി ടീമിന് പ്രവേശനം ലഭിച്ചു. അന്തർവാഹിനി പരിശീലനത്തിനും കേ‍ഡറ്റുകൾ സാക്ഷിയായി. ദക്ഷിണ മേഖല നാവിക സേനാ മേധാവി വൈസ് അഡ്മിറൽ എം എ ഹംബി ഹോളിയുമായും വിദ്യാർത്ഥികൾ കൂടിക്കാഴ്ച നടത്തി. 


രാജ്യം എഴുപത്തിയഞ്ചാം വാർഷിക നിറവിലായിരിക്കേ, ഇന്ത്യൻ  സ്വാതന്ത്ര്യസമര ചരിത്രം യുവതലമുറയിലേക്ക് എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്നൊരുക്കുന്നതാണ് വജ്രജയന്തി യാത്ര. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കേരളത്തിന്റെ ഏടുകൾ തേടിയൊരു യാത്ര. ധീര ജവാന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന യുദ്ധസ്മാരകങ്ങൾ മുതൽ സൈനിക ആസ്ഥാനങ്ങൾ വരെ. 

22:07ഭയവും സൗന്ദര്യവും ലയിച്ച ഹിമാചലിന്റെ താഴ്‍വരകളി‌ലൂടെ;കാണാം വജ്രജയന്തി യാത്ര|Vajra Jayanti Yatra
19:12വജ്രജയന്തി യാത്ര ഉത്തരേന്ത്യൻ പ്രയാണം; വർണ്ണാഭമായി ഉദ്‌ഘാടനച്ചടങ്ങ്
21566:40വജ്രജയന്തി യാത്ര ബെംഗളുരുവിലെ നാഷണല്‍ മിലിട്ടറി മെമ്മോറിയല്‍ പാര്‍ക്കില്‍
3566:40 1938 ല്‍ കെപിസിസി അധ്യക്ഷയായി സ്വാതന്ത്ര്യ സമര പോരാട്ടം നയിച്ച ചുനങ്ങാട്ട് കുഞ്ഞിക്കാവമ്മ
21766:40രാമന്‍ ഇഫക്ടിന്റെ പൊരുള്‍ തേടി വജ്രജയന്തി യാത്ര ബെംഗളുരുവില്‍
19:28ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിൽ വജ്രജയന്തി സംഘം
22:43റാബിയ ടീച്ചർക്കൊപ്പം വജ്രജയന്തിയാത്രാ സംഘം
21:04മരക്കാർ വാട്ടർമാൻഷിപ് പരിശീലനകേന്ദ്രത്തിൽ വജ്രജയന്തി യാത്രാസംഘം
03:28 ക്വിറ്റ് കശ്മീർ പ്രസ്ഥാനത്തിന്റെ ചരിത്രം|സ്വാതന്ത്ര്യസ്പർശം|India@75
21:22വജ്രജയന്തി യാത്രാസംഘം വടക്കൻ പാട്ടിന്റെ ലോകത്ത്