ഇന്ത്യൻ സൈന്യത്തിനൊപ്പം വജ്രജയന്തി യാത്രാസംഘത്തിന്റെ ഒരു ദിവസം

ഇന്ത്യൻ സൈന്യത്തിനൊപ്പം വജ്രജയന്തി യാത്രാസംഘത്തിന്റെ ഒരു ദിവസം

Published : Jul 29, 2022, 06:51 PM IST

ഇന്ത്യയെ അറിയാനുള്ള ഒരു യാത്രയിൽ എങ്ങനെയാണ് സൈനികരെ വിസ്മരിക്കാനാവുക. അവരുടെ സഹനവും ത്യാഗവും കഷ്ടപ്പാടുകളും എങ്ങനെയാണ് അടയാളപ്പെടുത്താതിരിക്കാനാവുക. വജ്രജയന്തി യാത്രാസംഘം ഒരു ദിവസം ഇന്ത്യൻ സൈന്യത്തിനൊപ്പം ചെലവഴിക്കുകയാണ്.

ഇന്ത്യയെ അറിയാനുള്ള ഒരു യാത്രയിൽ എങ്ങനെയാണ് സൈനികരെ വിസ്മരിക്കാനാവുക. അവരുടെ സഹനവും ത്യാഗവും കഷ്ടപ്പാടുകളും എങ്ങനെയാണ് അടയാളപ്പെടുത്താതിരിക്കാനാവുക. വജ്രജയന്തി യാത്രാസംഘം ഒരു ദിവസം ഇന്ത്യൻ സൈന്യത്തിനൊപ്പം ചെലവഴിക്കുകയാണ്. 

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കേരളത്തിന്‍റെ ഏടുകൾ തേടിയൊരു യാത്രയാണ് വജ്രജയന്തി യാത്ര. ധീര ജവാന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന യുദ്ധസ്മാരകങ്ങൾ മുതൽ സൈനിക ആസ്ഥാനങ്ങൾ വരെ സംഘം സന്ദർശിച്ചു. 10 ദിവസത്തെ വജ്ര ജയന്തി യാത്രയിൽ കേഡറ്റുകൾക്ക് പാങ്ങോട് സൈനിക ക്യാമ്പിൽ ഒരു ദിനം സൈനികർക്കൊപ്പം ചെലവഴിക്കാനും അവസരമുണ്ടായി.
യുദ്ധ ഭൂമിയിൽ ഇന്ത്യൻ സേനാവ്യൂഹത്തിലെ തന്ത്രപ്രധാനമായ സാന്നിധ്യമാണ് ബിഎംപി 2 . കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന റഷ്യൻ നിർമിത യുദ്ധ ടാങ്ക്. ശക്തമായ പ്രഹരശേഷിയുള്ള ഈ കവചിത വാഹനത്തിൽ യാത്രചെയ്യാനടക്കമുള്ള അത്യപൂർവ അവസരമാണ് വജ്ര ജയന്തി യാത്രാ സംഘത്തിന് രണ്ടാം നാൾ ലഭിച്ചത്. ഇന്ത്യൻ സേനയിൽ ഏറ്റവും പുതിയതായെത്തിയ  762 സിഗ്മ അമേരിക്കൻ റൈഫിളും കേഡറ്റുകൾക്ക് പുത്തൻ അനുഭവമായി. ഒപ്പം വിവിധ സേനാ പരിശിലനങ്ങളിലും സൈനിതർക്കൊപ്പം കുട്ടികളും പങ്കാളികളായി. ഒരു എൻ സി സി കേഡറ്റിന് സാധാരണ ക്യാമ്പുകളിൽ ലഭിക്കാത്ത അവസരമായി വജ്ര ജയന്തി യാത്ര. രണ്ടാം ദിവസത്തെ  വജ്ര ജയന്തി യാത്ര എൻ സി സി കേഡറ്റുകൾക്ക് സൈനിക ജീവിതം നേരിട്ടറിയാനുള്ള അവസരമായി മാറി. ഏഴുപത്തിയഞ്ചാം വാർഷിക നിറവില്‍ ഇന്ത്യൻ  സ്വാതന്ത്ര്യസമര ചരിത്രം യുവ തലമുറയിലേക്ക് എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്നൊരുക്കത്തിയതാണ് വജ്രജയന്തി യാത്ര. 
രാജ്യത്തിന്‍റെ സ്വാതന്ത്രസമര സ്മാരകങ്ങളേയും സൈനിക കേന്ദ്രങ്ങളേയും കാർഷിക, സാംസ്കാരിക, ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളെയും തൊട്ടറിഞ്ഞുള്ള യാത്രയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കമാണ് കുറിച്ചത്. 20 എൻസിസി കേഡറ്റുകൾ നടത്തുന്ന കേരള യാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്ലാഗ് ഓഫ് ചെയ്തു. അസുലഭ യാത്രയേകുന്ന അനുഭവങ്ങൾ നാടിന് പകർന്ന് നൽകാനാകട്ടെയെന്ന് ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍റ് എന്‍റര്‍ടെയിന്‍മെന്‍റ് എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറ പറഞ്ഞു. 

കേഡറ്റുകൾക്ക് ലഭിച്ച അവസരത്തിന് ഏഷ്യാനെറ്റ് ന്യൂസിനോട് എന്‍സിസി കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ അലോക് ബറി നന്ദി അറിയിച്ചു. യുവ കേഡറ്റുകൾക്ക് ജീവിതകാലം മുഴുവൻ കടപ്പാടേകുന്ന അനുഭവമാകും യാത്രയെന്നും അദ്ദേഹം പറഞ്ഞു. മാനേജ്മെന്‍റ് വിദഗ്ധന്‍ സഞ്ജയ് കൽത്തുമായുള്ള സംവാദമായിരുന്നു ആദ്യ പരിപാടി. രാജ്ഭവനിൽ നടന്ന പരിപാടിയിൽ ഏഷ്യാനെറ്റ് ന്യൂസ് ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസ്, ഗ്രൂപ്പ് എഡിറ്റര്‍ മനോജ് കെ ദാസ്, എഡിറ്റോറിയൽ അഡ്വൈസർ എം ജി രാധാകൃഷ്ണൻ  തുടങ്ങിയവർ പങ്കെടുത്തു. രക്തദാന ദിനമായ ഇന്ന് യാത്രയ്ക്ക് മുന്നോടിയായി  രാവിലെ 75 എന്‍സിസി കേഡറ്റുകൾ രക്തം ദാനം ചെയ്തു.

22:07ഭയവും സൗന്ദര്യവും ലയിച്ച ഹിമാചലിന്റെ താഴ്‍വരകളി‌ലൂടെ;കാണാം വജ്രജയന്തി യാത്ര|Vajra Jayanti Yatra
19:12വജ്രജയന്തി യാത്ര ഉത്തരേന്ത്യൻ പ്രയാണം; വർണ്ണാഭമായി ഉദ്‌ഘാടനച്ചടങ്ങ്
21566:40വജ്രജയന്തി യാത്ര ബെംഗളുരുവിലെ നാഷണല്‍ മിലിട്ടറി മെമ്മോറിയല്‍ പാര്‍ക്കില്‍
3566:40 1938 ല്‍ കെപിസിസി അധ്യക്ഷയായി സ്വാതന്ത്ര്യ സമര പോരാട്ടം നയിച്ച ചുനങ്ങാട്ട് കുഞ്ഞിക്കാവമ്മ
21766:40രാമന്‍ ഇഫക്ടിന്റെ പൊരുള്‍ തേടി വജ്രജയന്തി യാത്ര ബെംഗളുരുവില്‍
19:28ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിൽ വജ്രജയന്തി സംഘം
22:43റാബിയ ടീച്ചർക്കൊപ്പം വജ്രജയന്തിയാത്രാ സംഘം
21:04മരക്കാർ വാട്ടർമാൻഷിപ് പരിശീലനകേന്ദ്രത്തിൽ വജ്രജയന്തി യാത്രാസംഘം
03:28 ക്വിറ്റ് കശ്മീർ പ്രസ്ഥാനത്തിന്റെ ചരിത്രം|സ്വാതന്ത്ര്യസ്പർശം|India@75
21:22വജ്രജയന്തി യാത്രാസംഘം വടക്കൻ പാട്ടിന്റെ ലോകത്ത്