ചെന്നൈയിന്‍ എഫ്‌സിക്കെതിരെ താരമായി നോര്‍ത്ത് ഈസ്റ്റിന്റെ കമാറ

Dec 14, 2020, 12:54 PM IST

ചെന്നൈയിന്‍ എഫ്‌സിക്കെതിരായ ഐഎസ്എല്‍ മത്സരത്തില്‍ ഹീറോയായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് താരം ഖസ്സ കമാറ. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിച്ച കമാറ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ നിറസാന്നിധ്യമായി. മത്സരത്തിന്റെ മുഴുവന്‍ സമയവും കളിച്ച കമാറ 75 ശതമാനം കൃത്യമായ പാസുകള്‍ സമ്മാനിച്ചു. ആറ് ലോംഗ് പന്തുകളും നല്‍കി.