
"ഒരു കച്ചവടത്തിനപ്പുറം എന്ത് ബന്ധമാണ് ഉപയോക്താവുമായി സ്ഥാപിക്കാൻ കഴിയുക... ഒരു ബില്ലിങ്ങും, ക്യാഷ് വാങ്ങലും, താങ്ക്സ് പറയലിനും അപ്പുറം എന്തെങ്കിലും ഒരു കയ്യൊപ്പ് ഇടാൻ പറ്റിയാലേ പിന്നീട് ആ ഉപയോക്താവ് വരികയുള്ളൂ. ഇതിന് വേണ്ടിയുള്ള പരിശ്രമമാണ് 'ഓക്സിജൻ' നടത്തുന്നത്..."
കാഞ്ഞിരപ്പള്ളിയിൽ നഷ്ടത്തിൽ ഓടിയിരുന്ന ഒരു 50 ചതുരശ്രയടി കംപ്യൂട്ടർ കട, ബിസിനസ് പാരമ്പര്യമൊന്നുമില്ലാതിരുന്ന ഷിജോ കെ തോമസ് എന്ന ചെറുപ്പക്കാരന്റെ കൈകളിലെത്തുന്നത് 1999-ലാണ്. "ഒന്ന് ശ്രമിച്ചു നോക്കൂ" എന്ന കടയുടമയുടെ വാക്കുകളുടെ ബലത്തിൽ ഷിജോ ബിസിനസ്സിൽ ഇറങ്ങി. 25 വർഷങ്ങൾക്കിപ്പുറം, ആ ബിസിനസ്സിന്റെ പേര് കേരളം മുഴുവൻ അറിയും. വിവിധ ജില്ലകളിലായ 42 സ്റ്റോറുകളുള്ള, 4000-ൽ അധികം ജീവനക്കാരുള്ള ഓക്സിജൻ - ദ ഡിജിറ്റൽ എക്സ്പേർട്ട് (OXYGEN - The Digital Expert). ഓക്സിജന്റെ 25 വർഷത്തെ കഥയും ഇനിയുള്ള യാത്രയും സി.ഇ.ഒ ഷിജോ കെ തോമസ് പറയുന്നു.