
സ്വര്‍ണ വില ഇനിയും ഉയരുമോ? എന്തുകൊണ്ടാണ് സ്വര്‍ണത്തിന് ഇത്ര ഡിമാന്റ്?
2025 ലെ ഈ ആദ്യത്തെ രണ്ടു മാസങ്ങളില്‍ സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങള്‍ ആണ്.
2025 ലെ ഈ ആദ്യത്തെ രണ്ടു മാസങ്ങളില്‍ സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങള്‍ ആണ്. ഇതിലേറ്റവും പ്രധാനം അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപിന്‍റെ നയങ്ങളാണ്. മറ്റുള്ള രണ്ട് ഘടകങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ആയിരുന്നു രണ്ടാമത്തെ ഘടകം. റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണറുടെ അധ്യക്ഷതയില്‍ ചേരുന്ന ആദ്യത്തെ പണനയ യോഗത്തിലെ തീരുമാനങ്ങള്‍ ആയിരിക്കും സ്വര്‍ണ്ണത്തെ സ്വാധീനിക്കുന്ന മൂന്നാമത്തെ ഘടകം.