
ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങൾ യാത്രക്കാരുടെയും ചരക്കുമാറ്റത്തിന്റെയും കാര്യത്തിൽ വൻ വളർച്ച രേഖപ്പെടുത്തുമ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പിന്നോക്കം പോകുന്നുവെന്ന് റിപ്പോർട്ടുകൾ. സാമ്പത്തിക ലാഭം കുറഞ്ഞതിനെ തുടർന്ന് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ അവരുടെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്.