17 സീസണുകള്‍, ട്വന്റി 20 ക്രിക്കറ്റിലെ മഹരഥന്മാർ അണിനിരന്നിട്ടുള്ള ടീം. പക്ഷേ, ട്രോഫി ക്യാബിനിലേക്ക് നോക്കിയാല്‍ നിരാശ മാത്രം. ഇതാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്ലിലെ കഥ. പതിവ് പോലെ ഇത്തവണയും ബെംഗളൂരുവിന്റെ ബാറ്റിങ് നിര ശക്തമാണ്. ബൗളര്‍മാരിലേക്ക് നോക്കിയാല്‍ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് തോന്നിയേക്കാം. ബെംഗളൂരൂവിന്റെ ശക്തിദൗര്‍ബല്യങ്ങളും സാധ്യതകളും പരിശോധിക്കാം