
പാക്കിസ്ഥാൻ ബൗളര്‍മാരുടെ വാക്കുകള്‍ക്കും പന്തിനും അഭിഷേകിന്റെ ബാറ്റ് മറുപടി നല്‍കിയ നിമിഷങ്ങളായിരുന്നു ദുബായിലെ മൈതാനത്ത് കണ്ടത്
ഫുള്‍ ലെങ്ത് ഇൻസ്വിങ്ങറുകള്‍ക്കൊണ്ട് ബാറ്റര്‍മാരെ നിഷ്പ്രഭമാക്കുന്ന ഷഹീൻ അഭിഷേകിന് അപ്രതീക്ഷതമായൊരു ഷോര്‍ട്ട് ബോള്‍ നല്‍കുകയാണ്. നെഞ്ചിന് നേര്‍ക്ക് എത്തിയ ആ വേഗപ്പന്തിനെ കോരിയെടുത്ത് ഫൈൻ ലെഗിന് മുകളിലൂടെ ബൗണ്ടറി റോപ്പുകള്‍ക്കപ്പുറം കടത്തി അഭിഷേക്. ഷഹീന് അതൊരു പുത്തൻ അനുഭവമായിരുന്നു. തന്റെ ട്വന്റി 20 കരിയറില്‍ ഒരിക്കല്‍പ്പോലും ആദ്യ പന്തില്‍ അയാളൊരു സിക്സര്‍ വഴങ്ങിയിട്ടില്ല. അഭിഷേക് ശര്‍മ, അന്ത പേരിലൊരു ഗത്ത് ഇറുക്ക്.