
അഹമ്മദാബാദ് അവസാന ലാപ്പ്, സഞ്ജുവിന് അവസരം ഒരുങ്ങുമോ ലോകകപ്പില്‍
ഗില്‍ ടീമിലെത്തിയതിന് ശേഷം അഞ്ച് അവസരങ്ങള്‍ മാത്രമാണ് സഞ്ജുവിന് ലഭിച്ചത്
2026 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനത്തിലേക്ക് ഇനി അധികദൂരമില്ല. ഒരു ചോദ്യം മാത്രമാണ് മുന്നിലുള്ളത്. അവഗണനകള്‍ക്കും അവസരനിഷേധങ്ങള്‍ക്കും ഒടുവില്‍ മലയാളി താരം സഞ്ജു സാംസണിന് ആ സംഘത്തില്‍ ഇടമുണ്ടാകുമോയെന്ന്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരം, അതുതന്നെയാണ് സഞ്ജുവിന് ലോകകപ്പ് ടീമിലേക്ക് ഓടിക്കയറാനുള്ള അവസാന ലാപ്പും.