
ഇന്ത ആട്ടം പോതുമാ ഗംഭീറേ, സഞ്ജുവിന്റെ ഇന്നിങ്സിലുണ്ട് പല ഉത്തരങ്ങളും
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 22 പന്തില്‍ 37 റണ്‍സെടുത്താണ് സഞ്ജു തിരിച്ചുവരവ് ഗംഭീരമാക്കിയത്
അന്താരാഷ്ട്ര ക്രിക്കറ്റിലെ 50 ദിവസത്തെ ഇടവേള, അവഗണന, അവസരനിഷേധം, സമ്മര്‍ദം. ശുഭ്മാൻ ഗില്ലിന് വഴിയൊരുക്കി ഡഗൗട്ടില്‍ നിസാഹയകനായി ഇരിക്കാൻ താൻ ഒരുക്കമല്ലെന്നുള്ള മറുപടി ആദ്യ ഷോട്ടില്‍ തന്നെ ഉണ്ടായിരുന്നു. കമന്ററി ബോക്സിലിരുന്ന ഇതിഹാസങ്ങള്‍ പോലും സഞ്ജുവിന്റെ കാര്യത്തില്‍ ഗംഭീറിനൊപ്പമായിരുന്നില്ല