
ഹൃദയാഘാതം ചികിത്സിക്കുന്നതിൽ ലേസർ ആൻജിയോപ്ലാസ്റ്റി താരതമ്യേന പുതിയ ചികിത്സാരീതിയാണ്. എപ്പോഴാണ് ഈ ചികിത്സാരീതി ഉപകാരപ്പെടുക? Aster MIMS Kottakkal ആശുപത്രിയിലെ Interventional Cardiology വിഭാഗം ഡോക്ടർമാർ സംസാരിക്കുന്നു.
ഹൃദയാരോഗ്യം വളരെ പ്രധാനമാണ്. ഹൃദയത്തിന് വരുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയിൽ ലോകം മുഴുവൻ പഠനങ്ങൾ തുടരുന്നു, സാങ്കേതികവിദ്യകൾ പുരോഗമിക്കുന്നു. മലയാളികളെ ഹൃദയാഘാതം 80-90% വരെ നേരത്തെ പ്രവചിക്കാൻ കഴിയുമെന്നാണ് Aster MIMS Kottakkal ആശുപത്രിയിലെ Interventional Cardiology വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. തഹ്സിൻ നെടുവഞ്ചേരി പറയുന്നത്. ഈ മേഖലയിലെ പുതിയ ചികിത്സാരീതികളും അവയുടെ ഗുണവും വിശദീകരിക്കുകയാണ് അദ്ദേഹം. ആൻജിയോപ്ലാസ്റ്റി (Angioplasty), എംബൊളൈസേഷൻ (Embolization) തുടങ്ങിയ വിഷയങ്ങളും തൈറോയ്ഡ്, വെരിക്കോസ് വെയിൻ, ഫൈബ്രോയ്ഡ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ചർച്ചയാകുന്നു. ഡോ. തഹ്സിനൊപ്പം സഹപ്രവർത്തകർ ഡോ. സുഹൈൽ മുഹമ്മദ് പി.ടി., ഡോ. അഫ്റ അൻസാർ.