
100 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഓപ്പണറായി ഒരു അവസരം അയാളെ തേടിയെത്തി. വണ്‍ ലാസ്റ്റ് ചാൻസ്. സ്വന്തം വിധിയെഴുതാൻ ഒരുരാത്രി. പരാജയപ്പെട്ടാല്‍, ഓരത്ത് തന്നെ നില്‍ക്കേണ്ടി വരും. പക്ഷേ, സമ്മർദം പൊടിഞ്ഞിറങ്ങിയ രാത്രി കടന്ന് ലോകകപ്പ് ടീമില്‍, അതും ഇന്ത്യൻ ക്രിക്കറ്റിന്റെ സമവാക്യങ്ങളെ മുഴുവൻ തിരുത്തിക്കൊണ്ട്..