
തോല്‍പ്പിച്ചത് വിക്കറ്റെടുക്കാൻ മടിക്കുന്ന ബൗളിങ് നിര; സ്പിന്നർമാർ പരാജയം
ജസ്പ്രിത് ബുമ്ര എന്നൊരൊറ്റപ്പേരില്‍ ചുരുങ്ങുന്നതാണോ ഇന്ത്യയുടെ ബൗളിങ് നിര. ബുമ്രയില്ലെങ്കില്‍ ജയം അസാധ്യമോ. ചരിത്രത്തിലാദ്യമായി ഇന്ത്യയിലൊരു ഏകദിന പരമ്പര മൈക്കിള്‍ ബ്രേസ്‌വെല്ലിന്റെ ന്യൂസിലൻഡ് നേടുമ്പോള്‍ ഇങ്ങനെ ചിന്തിക്കാത്ത ക്രിക്കറ്റ് ആരാധകരുണ്ടാകില്ല. എന്തുകൊണ്ട് നമ്മള്‍ തോറ്റുവെന്ന് ചോദിച്ചാല്‍, ഉത്തരങ്ങളില്‍ ഒന്നാമതായി തെളിയുക ബൗളിങ് നിരയിലെ ദൗര്‍ബല്യങ്ങള്‍ തന്നെയാണ്.