
ഒടുവില്‍ ഓസ്ട്രേലിയയും കീഴടങ്ങി; ഇത് കാര്‍ലോസ് അല്‍ക്കാരസിന്റെ കാലം
ജോക്കോ മെല്‍ബണിലെ നീലക്കോര്‍ട്ടിലേക്ക് ആദ്യമായി റാക്കറ്റേന്തി എത്തുമ്പോള്‍ ആല്‍ക്കാരസിന് പ്രായം വെറും ഒരു വയസാണ്. റോഡ് ലേവര്‍ അറീനയിലെ വെള്ളിവെളിച്ചതിന് കീഴില്‍ മൂന്ന് മണിക്കൂറും രണ്ട് മിനുറ്റും. ഇതിഹാസപ്പടവുകള്‍ കയറ്റിയ കോര്‍ട്ടില്‍ ജോക്കോവിച്ച് വീഴുമ്പോള്‍, അല്‍ക്കാരസ് ടെന്നീസ് ചരിത്രത്തിലെ അതിശയമാകുകയായിരുന്നു. കരീര്‍ സ്ലാം പൂര്‍ത്തിയാക്കി, അതും 22-ാം വയസില്‍.