
മാസങ്ങളായി തുടരുന്ന യു.എസ് - ഇറാൻ സംഘർഷത്തിൽ താൽക്കാലിക ആശ്വാസത്തിന് വഴിയൊരുങ്ങുന്നുവെന്ന സൂചനകളുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഇറാനുമേലുള്ള പുതിയ ആക്രമണങ്ങൾ നിർത്തിവെക്കാൻ അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.