നാലില്‍ മൂന്നും പരാജയപ്പെട്ട് ഹാര്‍ദിക്ക് പാണ്ഡ്യയൊന്ന് തിരിഞ്ഞു നോക്കിയാല്‍ കടലാസില്‍ മാത്രമായി മുംബൈ ഇന്ത്യൻസിന്റെ കരുത്ത് ചുരുങ്ങിയത് കാണാനാകും. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളുണ്ടായിട്ടും ഐപിഎല്ലില്‍ പോയിന്റ് പട്ടികയുടെ അടുത്തട്ടിലേക്ക് മുംബൈ എടുത്തെറിയപ്പെട്ടതിന്റെ കാരണം എന്തായിരിക്കും?