ഓടുന്ന ബൈക്കിലിരുന്ന് കുട്ടിയുടെ ഭരതനാട്യം പ്രാക്റ്റീസ് ! അലറിവിളിച്ച് കാറിലെ യാത്രക്കാര്‍; വൈറല്‍ വീഡിയോ

Published : Dec 19, 2023, 08:57 AM ISTUpdated : Dec 19, 2023, 09:02 AM IST
 ഓടുന്ന ബൈക്കിലിരുന്ന് കുട്ടിയുടെ ഭരതനാട്യം പ്രാക്റ്റീസ് ! അലറിവിളിച്ച് കാറിലെ യാത്രക്കാര്‍; വൈറല്‍ വീഡിയോ

Synopsis

കുട്ടിയുടെ ചലനങ്ങള്‍ ബൈക്ക് ഓടിക്കുന്നയാള്‍ അറിയുന്നേയില്ല. 

കുട്ടികള്‍ പലപ്പോഴും അവരുടെ സ്വകാര്യ ലോകത്താണ്. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയാല്‍ അവര്‍ സ്വയം മുഴുകുന്നു. അത് ചിലപ്പോള്‍ പാട്ടായും നൃത്തമായും പുറത്ത് വരും. മതിമറന്നുള്ള ആ നിമിഷങ്ങള്‍ കാഴ്ചക്കാരനും ആനന്ദമാണ്. പക്ഷേ, കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ ഒരു വീഡിയോയില്‍ ഓടുന്ന ബൈക്കിന് പുറകിലുരുന്ന് ഒരു കുട്ടി നൃത്തം ചെയ്യാന്‍ ശ്രമിക്കുന്നതായിരുന്നു. കുട്ടിയുടെ ചലനങ്ങള്‍ ബൈക്ക് ഓടിക്കുന്നയാള്‍ അറിയുന്നേയില്ല. അതേ സമയം ബൈക്കിന് പുറകില്‍ വരികയായിരുന്ന കാറിലെ യാത്രക്കാര്‍ സംഗതി വീഡിയോയില്‍ പകര്‍ത്തിയെങ്കിലും കുട്ടിയുടെ ചില ചലനങ്ങള്‍ അപകടകരമാണെന്ന് കാണുമ്പോള്‍ അവര്‍ ബഹളം വയ്ക്കുകയും ബൈക്ക് ഓടിക്കുന്നയാളുടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. 

its_me_srinu_1706_ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കുട്ടി ബൈക്കിന് പുറകില്‍ ഇരിക്കുകയാണെങ്കിലും കാലുകളും കൈകളും യഥേഷ്ടം സഞ്ചരിക്കുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തച്ചുവടുകളായിരുന്നു അവള്‍ ബൈക്കിന് പുറകിലിരുന്ന് പ്രാക്ടീസ് ചെയ്തത്. ഇതിനിടെ എതിര്‍വശത്ത് നിന്നും കാറുകളും ലോറികളും നിരന്തരം കടന്നുപോകുന്നതും കാണാം. എന്നാല്‍ തന്‍റെ പുറകില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബൈക്ക് ഓടിക്കുന്നയാള്‍ അജ്ഞനാണ്. ഇരുവരെ കൂടാതെ മൂന്നാമത്ത് ഒരാള്‍ കൂടി ബൈക്കില്‍ ഉണ്ടായിരുന്നു. മൂന്ന് പേരും ഹെല്‍മറ്റുകളൊന്നും തന്നെ ധരിച്ചിരുന്നില്ല.

കാട് വിട്ട നാല്പത്തിയഞ്ചാമന്‍ നാട്ടിലെത്തി, 'നരഭോജി' എന്ന് പേരുവീണു; പിന്നെ നാടും വിട്ട് കൂട്ടിലേക്ക്

'ജീവനോടെ ചുടുന്നത് പോലെ'; അലര്‍ജി രോഗം കാരണം ചിരിക്കാനോ കാരയാനോ പറ്റാതെ 20 കാരി !

തമിഴ്നാട്ടില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. എന്നാല്‍ കൃത്യമായി എവിടെയാണെന്ന് വീഡിയോയില്‍ പറയുന്നില്ല. വീഡിയോ വളരെ വേഗം തന്നെ കാഴ്ചക്കാരെ സൃഷ്ടിച്ചു. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പുകളെഴുതാനെത്തി. " ഇത് അവളുടെ ലോകം. ഞങ്ങൾ അവിടെ മാത്രമാണ് താമസിക്കുന്നത്." ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 'നോക്കൂ... അവള്‍ക്ക് ശരിയായി പ്രാക്ടീസ് ചെയ്യാന്‍ ആവശ്യമായ സമയം കിട്ടിയില്ലെന്ന് തോന്നുന്നു.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'ഭരതനാട്യം ക്ലാസിലേക്കുള്ള വഴിയിൽ ഒരു ഹോംവർക്ക്.” എന്നായിരുന്നു മൂന്നാമത്തെ കാഴ്ചക്കാരന്‍റെ കുറിപ്പ്. ഇതേ അക്കൌണ്ടില്‍ നിന്നും പിന്നീട് പങ്കുവച്ച വീഡിയോയില്‍ കാര്‍, ബൈക്കിനെ ഓവര്‍ഡേക്ക് ചെയ്ത് പോകുന്നതും കാണാം. 

4000 വര്‍ഷം പഴക്കമുള്ള കപ്പല്‍ അവശിഷ്ടത്തില്‍ നിന്നും അത്യപൂര്‍വ്വ നിധി കണ്ടെത്തി !
 

PREV
Read more Articles on
click me!

Recommended Stories

ഭീകര ബോറിംഗ്, ജോലി ഉപേക്ഷിക്കുന്നുവെന്ന് ജെൻ സി; അഭിനന്ദനവും വിമർശനവും, വീഡിയോ വൈറൽ
തെരുവിൽ കഴിയുന്നവർക്ക് മദ്യവും വെട്ടുകത്തിയും വിതരണം ചെയ്ത് ഇൻഫ്ലുവൻസർ; സംരക്ഷണത്തിനെന്ന് വാദം, വിവാദം