Asianet News MalayalamAsianet News Malayalam

'ജീവനോടെ ചുടുന്നത് പോലെ'; അലര്‍ജി രോഗം കാരണം ചിരിക്കാനോ കാരയാനോ പറ്റാതെ 20 കാരി !

കരയുമ്പോഴും ചിരിക്കുമ്പോഴും ചില ഗന്ധങ്ങൾ ശ്വസിക്കുമ്പോഴും ഒക്കെ അവളുടെ ചർമം വലിഞ്ഞു മുറുകാനും ചുട്ടുപൊള്ളുന്നത് പോലെയുള്ള മുറിവുകൾ ശരീരത്തിൽ രൂപപ്പെടുകയും ചെയ്യും. 
 

20-year-old women unable to laugh or cry due to allergic disease bkg
Author
First Published Dec 18, 2023, 4:40 PM IST

ലതരത്തിലുള്ള അലർജി രോഗങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു അലർജി രോഗത്തെക്കുറിച്ച് ഇതാദ്യമായിരിക്കാം കേൾക്കുന്നത്. ചിരിക്കാനോ, കരയാനോ കഴിയാത്ത വിധം ഓരോ നിമിഷവും സ്വയം ഉരുകി ജീവിക്കുന്ന ഒരു യുവതിയെക്കുറിച്ചാണ്. 20 വയസ്സുള്ള ബെത്ത് സാംഗറൈഡ്സ് എന്ന യുവതിക്ക്  അവളുടെ അതിരുകടന്ന സംവേദനക്ഷമത കാരണം ചിരിക്കാനോ കരയാനോ പോലും സാധിക്കില്ല. എന്തിനേറെ പറയുന്നു ചില ഗന്ധങ്ങൾ പോലും ഈ യുവതിയെ അധികഠിനമായ വേദനയിലേക്ക് തള്ളിവിടും. 

ജീവനോടെ ചുട്ടെരിക്കുന്നത് പോലെയുള്ള അനുഭവമെന്നാണ് തന്‍റെ ശാരീരിക അവസ്ഥയെക്കുറിച്ച് ബെത്ത് സാംഗറൈഡ്സ് പറയുന്നത്. കരയുമ്പോഴും ചിരിക്കുമ്പോഴും ചില ഗന്ധങ്ങൾ ശ്വസിക്കുമ്പോഴും ഒക്കെ അവളുടെ ചർമം വലിഞ്ഞു മുറുകാനും ചുട്ടുപൊള്ളുന്നത് പോലെയുള്ള മുറിവുകൾ ശരീരത്തിൽ രൂപപ്പെടുകയും ചെയ്യും. 15 വയസ്സ് മുതൽ ഇത്തരമൊരു രോഗാവസ്ഥയിലൂടെയാണ് ബെത്ത് സാംഗറൈഡ്സ് കടന്നുപോകുന്നത്. വർഷങ്ങളായി വൈദ്യസഹായം നൽകിയിട്ടും, ഡോക്ടർമാർ അവളെ ഇപ്പോഴും ഒരു ‘മെഡിക്കൽ മിസ്റ്ററി’ആയി കണക്കാക്കുന്നു.

4000 വര്‍ഷം പഴക്കമുള്ള കപ്പല്‍ അവശിഷ്ടത്തില്‍ നിന്നും അത്യപൂര്‍വ്വ നിധി കണ്ടെത്തി !

മുടി ഒതുക്കാന്‍ ഹെയർ ഡ്രയർ ഉപയോഗിച്ചു; യുവതിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ !

അഞ്ച് വർഷം മുമ്പ് മുഖത്ത് കാണപ്പെട്ട ചെറിയൊരു പാടില്ലെന്ന് ബെത്തിന്‍റെ ഈ രോഗാവസ്ഥയുടെ തുടക്കം. തുടർന്ന്, അവളുടെ ആരോഗ്യം മൊത്തം ക്ഷയിച്ചു, കുടലിലും വൃക്കകളിലും പ്രശ്നങ്ങളുണ്ടായി.  ചിരി മുതൽ കരച്ചിൽ വരെയുള്ള വിവിധ വികാരങ്ങൾ ത്വക്ക് ജ്വലനത്തിന് പതിയെ കാരണങ്ങളായി മാറി.  18-ാം വയസ്സിൽ, അവൾക്ക് പോസ്‌ചറൽ ടാക്കിക്കാർഡിയ സിൻഡ്രോം (PoTS) എന്ന രോഗം സ്ഥിരീകരിച്ചു, ഒപ്പം പെട്ടെന്നുണ്ടാകുന്ന തലകറക്കം, ബോധക്ഷയം, ഹൃദയമിടിപ്പ്, നെഞ്ചുവേദന എന്നിവയും നിരന്തരം ബെത്തിനെ വലയ്ക്കുന്നു. ചില ഭക്ഷണ സാധനങ്ങളുടെ ഗന്ധങ്ങളും അവളുടെ ത്വക്കുകളിൽ ജ്വലനത്തിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ വളരെയേറെ ശ്രദ്ധിച്ച് മുൻകൂട്ടി തയ്യാറാക്കിയ മെനുവിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് യുവതി ഭക്ഷണം കഴിക്കുന്നത് പോലും. ജീവിതം അത്രമേല്‍ ദുസഹമാണെന്ന് ബെത്ത് സാംഗറൈഡ്സ് പറയുന്നു. 

ഭക്ഷണം കഴിക്കാന്‍ വാ തുറക്കില്ല, ശ്വാസം എടുക്കുന്നത് കാലിലൂടെ; പുതിയ കടല്‍ ചിലന്തിക്ക് പ്രത്യേകതകള്‍ ഏറെ !
 

Follow Us:
Download App:
  • android
  • ios