
സ്വപ്നങ്ങൾ നേടിയെടുക്കാൻ പ്രായം ഒരു തടസ്സമേയല്ലെന്ന് തെളിയിക്കുന്ന നിരവധി ജീവിത സാക്ഷ്യങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ മറ്റൊന്ന് കൂടി. 62 വയസ്സിൽ സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങി, പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ചണ്ഡിഗഢിൽ നിന്നുള്ള ഒരു സ്ത്രീ. ഇന്ത്യൻ തനതുരുചിയിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങളാണ് ഈ ഭക്ഷണശാലയിലെ പ്രത്യേകത.
പാചകം ചെയ്യാനും അത് വിളമ്പാനും ഏറെ താല്പര്യമുള്ള ഇവർ സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നത്തെയാണ് ഒരു സ്ട്രീറ്റ് ഫുഡ് കോർട്ട് സ്ഥാപിച്ച് കൊണ്ട് സഫലമാക്കിയത്. രണ്ട് മാസങ്ങൾക്ക് മുൻപാണ് ഈ ഭക്ഷണശാല ആരംഭിച്ചത്. ദഹി ഭല്ല, ഗോൾഗപ്പ, ആലു ടിക്കി, ചോലെ ഭാട്ടുരെ തുടങ്ങിയ പലഹാരങ്ങളാണ് പ്രധാനമായും ഇവിടെ വില്പന നടത്തുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു ഫുട്ബോൾ ബ്ലോഗർ തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പരിചയപ്പെടുത്തിയതോടെയാണ് 62 -കാരിയുടെ ഈ ബിസിനസ് സംരംഭം ശ്രദ്ധ നേടിയത്.
Watch Video: 'ഇതല്ല ഇന്ത്യൻ സംസ്കാരം'; എയർപോർട്ടിൽ പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന നടനെതിരെ രൂക്ഷവിമർശനം
Watch Video: കടലില്‍ ഒഴുകി നടക്കുന്ന ആടുകൾ, അവയെ പിടികൂടാന്‍ ബോട്ടുകൾ; വീഡിയോ വൈറല്‍
ഒരു വീട്ടമ്മയായ താൻ കഴിഞ്ഞ 50 വർഷക്കാലമായി ഭക്ഷണം പാചകം ചെയ്തു കൊണ്ടേയിരിക്കുകയാണെന്നും ഇപ്പോൾ അതിനെ ഒരു വരുമാന മാർഗമാക്കി മാറ്റിയെന്നുമാണ് പേര് വെളിപ്പെടുത്താത്ത ഈ 62 -കാരി വ്ലോഗറോട് സംസാരിക്കവേ പറഞ്ഞത്. നമ്മുടെ ഇഷ്ടങ്ങളിൽ നിന്നും വരുമാനം കണ്ടെത്താൻ കഴിയുന്നത് ഭാഗ്യമാണെന്നും ഏത് പ്രായത്തിലും സ്വപ്നങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഹൃദയസ്പർശിയായ ഈ വീഡിയോ വലിയ ശ്രദ്ധയാണ് സമൂഹ മാധ്യമങ്ങളില്‍ നേടിയത്. ഇതിനോടകം 3 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് ഇവരുടെ നിശ്ചയദാർഢ്യതയും കഠിനാധ്വാനത്തെയും അഭിനന്ദിച്ച് കൊണ്ട് അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരിക്കുന്നത്.
Read More: 22 ലക്ഷം രൂപ മുടക്കി വാങ്ങിയത് മോഷണം പോയ സ്വന്തം കാർ; ഞെട്ടലിൽ യുകെ സ്വദേശി