പ്രിയമണിയുടെ 'ഗുഡ് വൈഫ്' റിലീസിന് എത്തുന്നു: പ്രീമിയര്‍ ഡേറ്റ് പ്രഖ്യാപിച്ചു

Published : Jun 30, 2025, 09:19 AM IST
Priyamani Good Wife seals its OTT premiere date

Synopsis

ദേശീയ അവാർഡ് ജേതാവായ പ്രിയമണിയുടെ ആദ്യ തമിഴ് OTT സീരീസായ 'ഗുഡ് വൈഫ്'  ജിയോ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. 

ചെന്നൈ : ദേശീയ അവാര്‍ഡ് അടക്കം നേടിയിട്ടുള്ള അഭിനേയത്രി പ്രിയമണിയുടെ തമിഴ് ഒടിടി രംഗത്തെ ആദ്യത്തെ സീരിസാണ് 'ഗുഡ് വൈഫ്'. ലീഗൽ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഈ സീരിസിന്‍റെ പ്രീമിയർ തീയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശസ്ത അമേരിക്കൻ ടിവി ഷോ 'ദി ഗുഡ് വൈഫിന്റെ' ഔദ്യോഗിക അഡാപ്റ്റേഷനായ ഈ സീരീസ്.

വെറ്ററൻ സംവിധായികയും നടിയുമായ രേവതി സംവിധാനം ചെയ്യുന്നു. 'ഗുഡ് വൈഫ്' 2025 ജൂലൈ 4-ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിൽ ഈ സീരീസ് ലഭ്യമാകും.

പ്രിയമണി ഈ സീരീസിൽ അവളുടെ ഭർത്താവിനെ നിയമകുരുക്കിലാക്കുകയും, പൊതുജന മധ്യത്തില്‍ അപമാനിതനാക്കുകയും ചെയ്യുന്ന സംഭവത്തിന്‍റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ വേഷത്തില്‍ എത്തുന്നു.

കോടതിമുറികളിലും ജീവിതത്തിലും പരീക്ഷണങ്ങളും, വലിയ മാറ്റങ്ങളും അഭിമുഖീകരിക്കുന്ന നായികയുടെ അവസ്ഥയാണ് തീവ്രമായ ഒരു ഡ്രാമയായി സീരിസില്‍ അവതരിപ്പിക്കുന്നത്. പ്രിയമണിക്കൊപ്പം സമ്പത്ത് രാജ്, ആരി അർജുനൻ, അമൃത ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

രേവതിയും സിദ്ധാർഥ് രാമസ്വാമിയും ചേർന്ന് സംവിധാനം ചെയ്ത ഈ സീരീസില്‍ ഹലിത ഷമീം, ബനിജയ് ഏഷ്യ എന്നിവർക്കൊപ്പം നിർമാണത്തിലും പങ്കാളികളാണ്.

PREV
Read more Articles on
click me!

Recommended Stories

സ്‌പെഷ്യൽ ഓപ്‌സ് 2 റിലീസ് മാറ്റിവച്ചു; പുതിയ തീയതി പ്രഖ്യാപിച്ചു
പഞ്ചായത്ത് സീസൺ 4 വൻ വിജയം; ഔദ്യോഗിക പ്രഖ്യാപനമായി അഞ്ചാം സീസൺ വരുന്നു