'സ്ക്വിഡ് ഗെയിം' അവസാന സീസണ്‍ ശുഭാന്ത്യം ആയിരിക്കില്ല: വെളിപ്പെടുത്തി സ്രഷ്ടാവ്

Published : Jun 26, 2025, 09:32 PM IST
squid game

Synopsis

ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ദക്ഷിണകൊറിയൻ ത്രില്ലർ സീരീസ് 'സ്ക്വിഡ് ഗെയിം' അതിന്‍റെ അവസാന സീസൺ ജൂൺ 27-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. 

മുംബൈ: ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ദക്ഷിണകൊറിയൻ ത്രില്ലർ സീരീസ് 'സ്ക്വിഡ് ഗെയിം' അതിന്‍റെ അവസാന സീസൺ ജൂൺ 27-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. എന്നാൽ, ഈ സീരിസിന് ഒരു ശുഭാന്ത്യം ആയിരിക്കില്ലെന്നാണ് സീരീസിന്റെ സ്രഷ്ടാവ് ഹ്വാങ് ഡോങ്-ഹ്യൂക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

ലീ ജംഗ്-ജേ, ലീ ബ്യൂങ്-ഹൻ, വി ഹാ-ജുൻ, പാർക്ക് ഗ്യു-യങ് എന്നിവർ അഭിനയിക്കുന്ന ഈ സീസണില്‍ പുതിയ ഗെയിമുകൾ, കഥാപാത്രങ്ങൾ, അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ ഉണ്ടാകുമെന്ന് ഹ്വാങ് വ്യക്തമാക്കി. "ഈ സീസൺ വളരെ രസകരമായിരിക്കും, പക്ഷേ ഒരു ശക്തമായ സന്ദേശവും അതിലുണ്ടാകും" എന്നാണ് നേരത്തെ സീരിസിലെ പ്രധാന വേഷം ചെയ്യുന്ന ലീ പറഞ്ഞത്.

2021-ൽ റിലീസ് ചെയ്ത 'സ്ക്വിഡ് ഗെയിം' ഒരു പരിമിത സീരീസായാണ് ആരംഭിച്ചത്, എന്നാൽ ലോകമെമ്പാടും ലഭിച്ച അഭൂതപൂർവമായ സ്വീകാര്യത കാരണം തുടർ സീസണുകൾ നിർമ്മിക്കേണ്ടിവന്നുവെന്നാണ് അതേ സമയം പറഞ്ഞു. "ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്നേഹം കാരണമാണ് ഞങ്ങൾക്ക് തുടർ സീസണുകൾ നിർമ്മിക്കേണ്ടിവന്നത്" സീരീസിന്റെ സ്രഷ്ടാവ് ഹ്വാങ് ഡോങ്-ഹ്യൂക്ക് പറയുന്നത്.

'സ്ക്വിഡ് ഗെയിം'ന്‍റെ അവസാന സീസൺ കൂടുതൽ ഡാര്‍ക്കും ഗൗരവമേറിയതുമായിരിക്കുമെന്ന് ഹ്വാങ് ഡോങ്-ഹ്യൂക്ക് മുന്നറിയിപ്പ് നൽകി. "ലോകം ഇപ്പോൾ പ്രതീക്ഷകള്‍ കുറഞ്ഞ ഇടമായി മാറിയിരിക്കുകയാണ്. മനുഷ്യരാശിയുടെ അവസാന ആശ്രയം എന്താണ്? ഭാവിതലമുറയ്ക്ക് മെച്ചപ്പെട്ട ഒരു ലോകം നൽകാൻ നമുക്ക് ഇച്ഛാശക്തിയുണ്ടോ എന്ന് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു" അദ്ദേഹം പറഞ്ഞു.

ഈ ചോദ്യങ്ങൾ സീരീസിന്റെ മുഖ്യ സന്ദേശമായി മാറും. മൂന്ന് സീസണുകൾ കണ്ടതിന് ശേഷം "എന്റെ ഉള്ളിൽ എത്ര മനുഷ്യത്വം അവശേഷിക്കുന്നുണ്ടോ?" എന്ന് പ്രേക്ഷകർ സ്വയം ചോദിക്കണമെന്ന് ഹ്വാങ് പറഞ്ഞു.

ലീ ജംഗ്-ജേ അവതരിപ്പിക്കുന്ന സിയോങ് ഗി-ഹുൻ എന്ന കഥാപാത്രം, ഒരു സാധാരണ വ്യക്തിയിൽ നിന്ന് ഒരു ധീരനായ നായകനിലേക്കുള്ള പരിവർത്തനം നടത്തുന്നത് മൂന്നാം സീസണിലും കാണാം എന്നും സീരിസ് മേക്കര്‍ പറയുന്നു. മൂന്നാം സീസണിൽ ഗി-ഹുൻ (ലീ ജംഗ്-ജേ) ഫ്രണ്ട് മാൻ (ലീ ബ്യൂങ്-ഹൻ) എന്നിവർ തമ്മില്‍ തങ്ങളുടെ വിശ്വാസ പ്രമാണത്തെ ചുറ്റിപ്പറ്റിയുള്ള ഒരു വലിയ ഏറ്റുമുട്ടൽ പ്രേക്ഷകർക്ക് കാണാമെന്ന് ഹ്വാങ് സൂചിപ്പിച്ചു.

"അവസാനം പ്രതീക്ഷിക്കാത്തതാണ് സംഭവിക്കുക. പ്രേക്ഷകർക്ക് വ്യത്യസ്തമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. ഇത് തീർച്ചയായും ചർച്ചകൾക്ക് വഴിയൊരുക്കും" എന്നും സീരീസിന്റെ സ്രഷ്ടാവ് അഭിപ്രായപ്പെട്ടു. എന്തായാലും നെറ്റ്ഫ്ലിക്സില്‍ സീരിസിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

 

PREV
Read more Articles on
click me!

Recommended Stories

സ്‌പെഷ്യൽ ഓപ്‌സ് 2 റിലീസ് മാറ്റിവച്ചു; പുതിയ തീയതി പ്രഖ്യാപിച്ചു
പഞ്ചായത്ത് സീസൺ 4 വൻ വിജയം; ഔദ്യോഗിക പ്രഖ്യാപനമായി അഞ്ചാം സീസൺ വരുന്നു