‘സ്ക്വിഡ് ഗെയിം’ സീസൺ 3: നെറ്റ്ഫ്ലിക്സ് റെക്കോർഡ് തകർത്ത് കാഴ്ചക്കാരുടെ എണ്ണം

Published : Jul 02, 2025, 05:46 PM IST
Squid Game 3

Synopsis

സ്ക്വിഡ് ഗെയിം മൂന്നാം സീസൺ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ 60.1 മില്യൺ കാഴ്ചകൾ നേടി നെറ്റ്ഫ്ലിക്സിന്‍റെ റെക്കോർഡ് തകർത്തു. 

സോള്‍: കൊറിയന്‍ ത്രില്ലർ സീരീസ് സ്ക്വിഡ് ഗെയിം മൂന്നാം സീസൺ, ആഗോളതലത്തിൽ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ 60.1 മില്യൺ കാഴ്ചകൾ നേടി നെറ്റ്ഫ്ലിക്സിന്‍റെ നിലവിലുള്ള വ്യൂവര്‍ഷിപ്പ് റെക്കോർഡ് തകർത്തു. ജൂൺ 27-ന് റിലീസ് ചെയ്ത ഈ സീസൺ 368.4 മില്യൺ മണിക്കൂർ വാച്ച് ടൈം നേടിയെന്നാണ് വിവരം. നെറ്റ്ഫ്ലിക്സിന്റെ വീക്ലി ടോപ് 10 ചാർട്ടിൽ ഏറ്റവും കൂടുതൽ കാഴ്ചകൾ നേടിയ നോൺ-ഇംഗ്ലീഷ് പരിപാടിയായി സ്ക്വിഡ് ഗെയിം മൂന്നാം സീസൺ മാറിയിരിക്കുകയാണ്.

നെറ്റ്ഫ്ലിക്സിന്‍റെ 93 രാജ്യങ്ങളിലെ ടോപ് 10 റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ ഈ സീരീസ് ആദ്യമായി എല്ലാ രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തെത്തിയ നെറ്റ്ഫ്ലിക്സ് സീരീസ് എന്ന റെക്കോർഡും സ്വന്തമാക്കി. ‘സ്ക്വിഡ് ഗെയിം’ സീസൺ 2 നാല് ദിവസത്തിനുള്ളിൽ 68 മില്യൺ കാഴ്ചകൾ നേടിയിരുന്നെങ്കിലും, മൂന്ന് ദിവസത്തിനുള്ളിൽ 60.1 മില്യൺ കാഴ്ചകൾ നേടിയ മൂന്നാം സീസൺ ഏറ്റവും വേഗത്തിൽ ഈ നേട്ടത്തില്‍ എത്തുന്ന സീരിസായി.

ഗി-ഹൂന്റെ (ലീ ജങ്-ജേ) എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പോരാട്ടമാണ് സീരിസിന്‍റെ കാതല്‍. അപ്രതീക്ഷിതമായ ഒരു ഹോളിവുഡ് താരത്തിന്‍റെ (കേറ്റ് ബ്ലാഞ്ചെറ്റ്) കാമിയോ, ഒരു അമേരിക്കൻ സ്പിൻ-ഓഫിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ എല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. എന്നാൽ, സീസൺ 3ന്‍റെ ക്ലൈമാക്സ് വലിയ തോതില്‍ ചില പ്രേക്ഷകർക്ക് നിരാശയുണ്ടാക്കിയെന്നും റിവ്യൂകള്‍ വരുന്നുണ്ട്.

'സ്ക്വിഡ് ഗെയിം' ഈ സീസൺ, ആറ് എപ്പിസോഡുകൾ മാത്രമുള്ളതും, സീസൺ 2-ന്‍റെ സംഭവങ്ങളുടെ തുടർച്ചയായാണ് മൂന്നാം സീസണ്‍. അതേ സമയം 'സ്ക്വിഡ് ഗെയിം' അമേരിക്ക എന്ന പുതിയ സീസണിലേക്ക് നയിക്കുന്ന ടെയില്‍ എന്‍റ് നല്‍കിയാണ് ഈ സീസണ്‍ അവസാനിക്കുന്നത്. പ്രമുഖ ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ഫിഞ്ചര്‍ ഈ സീരിസ് സംവിധാനം ചെയ്യും എന്നാണ് വിവരം.

 

PREV
Read more Articles on
click me!

Recommended Stories

സ്‌പെഷ്യൽ ഓപ്‌സ് 2 റിലീസ് മാറ്റിവച്ചു; പുതിയ തീയതി പ്രഖ്യാപിച്ചു
പഞ്ചായത്ത് സീസൺ 4 വൻ വിജയം; ഔദ്യോഗിക പ്രഖ്യാപനമായി അഞ്ചാം സീസൺ വരുന്നു