'10 മിനിറ്റ് ആരുമൊന്നും മിണ്ടിയില്ല, എന്തോ പ്രശ്നമുണ്ടെന്ന് കരുതി'; ഇന്ത്യയിലെയും നോർവേയിലെയും വീടുകളെ കുറിച്ച് യുവാവ്

Published : Jul 24, 2026, 04:19 PM IST
family

Synopsis

'ഇന്ത്യയിൽ നമ്മൾ സ്നേഹം പ്രകടിപ്പിക്കുന്നത് മിണ്ടിക്കൊണ്ടും, പരസ്പരം കാര്യങ്ങൾ അന്വേഷിച്ചുമാണ്. എന്നാൽ നോർവേയിൽ, ഒന്നും മിണ്ടാതെ ഒന്നിച്ചിരിക്കുന്നതും, ആ നിശ്ശബ്ദതയിലും പരസ്പരം ചേർന്നുനിൽക്കുന്നതുമാണ് സ്നേഹം. രണ്ടും മനോഹരമാണ്, അത് മനസ്സിലാക്കാൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു.'

വിവിധ രാജ്യങ്ങൾക്ക് വിവിധ സംസ്കാരങ്ങളും രീതികളുമാണ്. ഇന്ത്യക്കാരുടെ സംസ്കാരം പലപ്പോഴും മറ്റ് രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഇന്ത്യയിലെ ബഹളങ്ങളും, നിറവും ശബ്ദവും നിറഞ്ഞ സംസ്കാരം മറ്റ് രാജ്യക്കാരെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. അതുപോലെ, ഇന്ത്യയിലെയും നോർവേയിലെയും സംസ്കാരങ്ങളെ താരതമ്യപ്പെടുത്തി വിനോദ് എന്ന യൂസർ ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നോർവേയിലെ ശാന്തമായ അന്തരീക്ഷവും ഇന്ത്യൻ കുടുംബങ്ങളിലെ എപ്പോഴുമുള്ള സംസാരത്തെയും കുറിച്ചാണ് വിനോദ് പ്രധാനമായും പോസ്റ്റിൽ പറയുന്നത്.

'ചിലപ്പോഴൊക്കെ ഒരു വീട്ടിലെ ഏറ്റവും വലിയ ശബ്ദം അവിടെയുള്ള നിശ്ശബ്ദതയായിരിക്കും. ആദ്യമായി ഒരു നോർവീജിയൻ കുടുംബത്തോടൊപ്പം ഇരുന്നപ്പോൾ, 10 മിനിറ്റോളം ആരും ഒന്നും സംസാരിക്കാതിരുന്നത് കണ്ട് എന്തോ പ്രശ്നമുണ്ടെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇപ്പോൾ ഇന്ത്യയിലുള്ളപ്പോൾ, വീട് മുഴുവൻ പെട്ടെന്ന് ശാന്തമായാൽ ആരെങ്കിലുമൊക്കെ 'എന്ത് പറ്റി?' എന്ന് ചോദിക്കും' എന്നാണ് വിനോദ് കുറിച്ചിരിക്കുന്നത്.

'ഇന്ത്യയിൽ നമ്മൾ സ്നേഹം പ്രകടിപ്പിക്കുന്നത് മിണ്ടിക്കൊണ്ടും, പരസ്പരം കാര്യങ്ങൾ അന്വേഷിച്ചും, നിശ്ശബ്ദതയിൽ വാക്കുകൾ നിറച്ചുമാണ്. എന്നാൽ നോർവേയിൽ, ഒന്നും മിണ്ടാതെ ഒന്നിച്ചിരിക്കുന്നതും, ആ നിശ്ശബ്ദതയിലും പരസ്പരം ചേർന്നുനിൽക്കുന്നതുമാണ് സ്നേഹം. രണ്ടും മനോഹരമാണ്, അത് മനസ്സിലാക്കാൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു' എന്നും വിനോദ് കുറിച്ചിരിക്കുന്നതായി കാണാം.

 

 

വിനോദിന്റെ പോസ്റ്റിന് അനേകങ്ങളാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 'നമുക്ക് ഇത് രണ്ടും ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നും മിണ്ടാതെ ഇരിക്കുമ്പോഴും പരസ്പരം കംഫർട്ടായിരിക്കണം. അതുപോലെ എപ്പോഴും ഒപ്പമുള്ളപ്പോൾ അത് ഭാരമാകാതിരിക്കുകയും വേണം' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. അതുപോലെ നിശബ്ദതയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞവരും, അതല്ല അല്പം ബഹളം വേണം എന്ന് പറഞ്ഞവരും, ഇത് രണ്ടും മനോഹരമാണ് എന്ന് പറഞ്ഞവരും ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

'സ്വിഗ്ഗി ഡെലിവറി ഏജന്‍റിൽ നിന്ന് 'കോടീശ്വരനി'ലേക്ക്, അതും കഥയെഴുതി...'; അജിത് കുമാറിന്‍റെ ജീവിതകഥ വൈറൽ
ജീവിതത്തിലെ ഓരോ നിമിഷവും യൂറ്റ്യൂബിൽ ലൈവ്, 8.35 കോടി സമ്പാദിച്ച് യുവതി, കോർപ്പറേറ്റ് ജോലി വിട്ടു, ഇനി ഡിജിറ്റൽ സംരംഭക