Meiningsinliu Pamei : കുഞ്ഞനിയത്തിയെയും മടിയിലിരുത്തി ക്ലാസിൽ പങ്കെടുക്കുന്ന 10 വയസുകാരി...

Published : Apr 04, 2022, 11:28 AM IST
Meiningsinliu Pamei : കുഞ്ഞനിയത്തിയെയും മടിയിലിരുത്തി ക്ലാസിൽ പങ്കെടുക്കുന്ന 10 വയസുകാരി...

Synopsis

പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കൃഷി പണിയാണ്. പകൽ അവർ ഇരുവരും ജോലിയ്ക്ക് പോകുന്നു. മെയ്‌നിംഗ്‌സിൻലിയു അടുത്തുള്ള ഡെയ്‌ലോംഗ് പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്. ഇളയ മകൾക്ക് വെറും രണ്ടു വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ. അതുകൊണ്ട് രണ്ട് വയസ്സുള്ള സഹോദരിയെയും കൊണ്ടാണ് മെയ്‌നിംഗ്‌സിൻലിയു സ്കൂളിൽ പോകുന്നത്. 

മണിപ്പൂരി(Manipur)ൽ നിന്നുള്ള പത്തുവയസ്സുകാരിയാണ് മെയ്‌നിംഗ്‌സിൻലിയു പമേയ്(Meiningsinliu Pamei). അവൾ എല്ലാ ദിവസവും മുടങ്ങാതെ സ്കൂളിൽ പോകും. എന്നാൽ, സ്കൂളിൽ പോകുമ്പോൾ അവളുടെ ചുമലിൽ ഒരു ബാഗ് മാത്രമല്ല ഉള്ളത്, അവളുടെ കുഞ്ഞ് സഹോദരിയുമുണ്ടാകും. തന്റെ കുഞ്ഞനിയത്തിയെയും കൊണ്ടാണ് ആ നാലാം ക്ലാസുകാരി ദിവസവും സ്കൂളിൽ പോകുന്നത്. ക്ലാസ്സ് നടക്കുമ്പോൾ തന്റെ അനുജത്തിയെ അവൾ മടിയിൽ കിടത്തിയാണ് ക്ലാസ് ശ്രദ്ധിക്കുന്നതും, നോട്ട് എഴുതുന്നതും. കുഞ്ഞിനേയും മടിയിൽ ഇരുത്തി ക്ലാസ് മുറിയിൽ നോട്ട് എഴുതുന്ന അവളുടെ ഒരു ചിത്രവും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. പല പ്രമുഖരും അത് കാണാൻ ഇടയായി. അക്കൂട്ടത്തിൽ മണിപ്പൂർ വൈദ്യുതി, പരിസ്ഥിതി മന്ത്രി ബിശ്വജിത് സിംഗും ഉണ്ടായിരുന്നു.  

ഇത് കണ്ട് വികാരാധീനനായ അദ്ദേഹം ഇങ്ങനെ ട്വീറ്ററിൽ കുറിച്ചു: "വിദ്യാഭ്യാസത്തോടുള്ള അവളുടെ സമർപ്പണമാണ് എന്നെ അത്ഭുതപ്പെടുത്തിയത്! മണിപ്പൂരിലെ തമെംഗ്‌ലോംഗിൽ നിന്നുള്ള മെയ്‌നിംഗ്‌സിൻലിയു പമേയ് എന്ന ഈ 10 വയസ്സുകാരി അവളുടെ സഹോദരിയെ നോക്കുകയും സ്‌കൂളിൽ പോവുകയും ചെയ്യുന്നു. അവളുടെ മാതാപിതാക്കൾക്ക് കൃഷി പണിയ്ക്ക് പോണം. അതുകൊണ്ട് അവൾ തന്റെ അനുജത്തിയെ മടിയിൽ ഇരുത്തി ക്ലാസുകളിൽ പങ്കെടുക്കുന്നു." തുടർന്ന് മന്ത്രി മൈനിംഗ്സിൻലിയുവിന്റെ കുടുംബവുമായി ബന്ധപ്പെടുകയും അവളെ ഇംഫാലിലേക്ക് കൊണ്ടുവരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. അവളുടെ കുടുംബത്തോട് സംസാരിച്ച അദ്ദേഹം  ബിരുദം നേടുന്നത് വരെയുള്ള അവളുടെ വിദ്യാഭ്യാസം താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് ഉറപ്പുനൽകിയിരിക്കയാണ്. "അവളുടെ സമർപ്പണത്തിൽ എനിക്ക് അഭിമാനം തോന്നുന്നു!" മന്ത്രി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം, വടക്കൻ മണിപ്പൂരിലെ തമെങ്‌ലോംഗ് ജില്ലയിൽ നിന്നുള്ളതാണ് മെയ്‌നിംഗ്‌സിൻലിയുവിന്റെ കുടുംബം. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കൃഷി പണിയാണ്. പകൽ അവർ ഇരുവരും ജോലിയ്ക്ക് പോകുന്നു. മെയ്‌നിംഗ്‌സിൻലിയു അടുത്തുള്ള ഡെയ്‌ലോംഗ് പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്. ഇളയ മകൾക്ക് വെറും രണ്ടു വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ. അതുകൊണ്ട് രണ്ട് വയസ്സുള്ള സഹോദരിയെയും കൊണ്ടാണ് മെയ്‌നിംഗ്‌സിൻലിയു സ്കൂളിൽ പോകുന്നത്. അവളുടെ വൈറലായ ഈ ചിത്രം ആളുകളിൽ മതിപ്പുളവാക്കി. വിദ്യാഭ്യാസത്തോടുള്ള അവളുടെ സമർപ്പണത്തെയും അവളുടെ സഹോദരിയെ നോക്കാൻ കാണിച്ച മനസ്സിനെയും ആളുകൾ അഭിനന്ദിക്കുകയാണ്.  

PREV
Read more Articles on
click me!

Recommended Stories

'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം
കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു