ഒരുകോടി രൂപ മാസവരുമാനമുള്ള 11 -കാരി പഠനത്തിൽ ശ്രദ്ധിക്കാൻ ബിസിനസ് ഉപേക്ഷിക്കുന്നു

Published : Feb 23, 2023, 02:35 PM IST
ഒരുകോടി രൂപ മാസവരുമാനമുള്ള 11 -കാരി പഠനത്തിൽ ശ്രദ്ധിക്കാൻ ബിസിനസ് ഉപേക്ഷിക്കുന്നു

Synopsis

മൂന്നു വർഷങ്ങൾക്കു മുൻപാണ് പിക്സിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും മറ്റും ഉൾപ്പെടുത്തി കൊണ്ടുള്ള ഓൺലൈൻ സ്റ്റോർ പ്രവർത്തനമാരംഭിച്ചത്.

ഒരു കോടി രൂപ മാസവരുമാനമുള്ള ബിസിനസിന് ഉടമയായ പതിനൊന്നുകാരി പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനായി ബിസിനസ് ഉപേക്ഷിക്കുന്നു. കളിപ്പാട്ട വില്പനയിലൂടെ ഓരോ മാസവും 110,000 പൗണ്ട് സമ്പാദിക്കുന്ന പിക്‌സി കർട്ടിസ് എന്ന പെൺകുട്ടിയാണ് ഇപ്പോൾ ബിസിനസ്സിൽ നിന്നും താൻ വിരമിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. 

ഓസ്ട്രേലിയൻ ബിസിനസ് വുമൺ ആയ റോക്‌സി ജാസെങ്കോയുടെ മകളാണ് പിക്‌സി കർട്ടിസ്. അച്ഛൻറെ സഹായത്തോടെയാണ് പിക്‌സി തൻറെ  ബിസിനസ് മുൻപോട്ടു കൊണ്ടുപോകുന്നത്. എന്നാൽ, ഇപ്പോൾ തന്റെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഈ കൗമാരക്കാരി ബിസിനസ് ജീവിതത്തിൽ നിന്നും തൽക്കാലത്തേക്ക് വിരമിക്കുന്നത്.

ഒരു ഓൺലൈൻ ബിസിനസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകൾ ബിസിനസിൽ നിന്നും തൽക്കാലത്തേക്ക് വിട്ടുനിൽക്കുകയാണ് എന്ന കാര്യം  റോക്‌സി ജാസെങ്കോ സ്ഥിരീകരിച്ചു. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബിസിനസിന്റെ എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും മകളെ ഒഴിവാക്കുകയാണ് ലക്ഷ്യം എന്നും ഇവർ പറഞ്ഞു. പിക്സിക്ക് സ്വതന്ത്രമായ മനസ്സോടെ പഠിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് തങ്ങളുടെ കുടുംബം എത്തിയതെന്നും ജാസെങ്കോ കൂട്ടിച്ചേർത്തു.

മൂന്നു വർഷങ്ങൾക്കു മുൻപാണ് പിക്സിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും മറ്റും ഉൾപ്പെടുത്തി കൊണ്ടുള്ള ഓൺലൈൻ സ്റ്റോർ പ്രവർത്തനമാരംഭിച്ചത്. ഇന്ന് ഓസ്ട്രേലിയയിലെ ഏറ്റവും പ്രമുഖ ഓൺലൈൻ കിഡ്സ് സ്റ്റോറാണ് ഇത്. ബിസിനസിന്റെ മേൽനോട്ടത്തിൽ നിന്ന് പിക്‌സി വിരമിക്കുകയാണെങ്കിലും ഓൺലൈൻ സ്റ്റോറിന് യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകില്ല എന്നും തങ്ങളുടെ ഫാമിലി ബിസിനസ് ആയി അത് തുടരുമെന്നും റോക്‌സി ജാസെങ്കോ അറിയിച്ചു.

ആരെയും അമ്പരപ്പിക്കും വിധമുള്ള ആഡംബര ജീവിതമാണ് പിക്‌സി കർട്ടിസിന്റെത്. ഏകദേശം രണ്ടു കോടിയിലധികം രൂപ വിലവരുന്ന മെഴ്‌സിഡസ് ബെൻസ് Gl ഈ 11 വയസ്സുകാരിക്ക് സ്വന്തമായുണ്ട്. 33 ലക്ഷത്തിലധികം രൂപയാണ് പിക്‌സിയുടെ പതിനൊന്നാം ജന്മദിനാഘോഷങ്ങൾക്കായി കുടുംബം ചിലവഴിച്ചത്.

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്