ഓർക്കാപ്പുറത്ത് അക്കൗണ്ടിൽ വന്നത് 11,677 കോടി രൂപ!

By Web TeamFirst Published Sep 16, 2022, 1:06 PM IST
Highlights

പിന്നാലെ, ചില പ്രശ്നങ്ങളുണ്ട് എന്ന് കാണിച്ച് ബാങ്കിൽ നിന്നും നോട്ടിഫിക്കേഷൻ വന്നു എന്നും ഇയാൾ പറയുന്നു. എന്നാൽ, രമേഷിന് മാത്രമല്ല നിരവധി പേർക്ക് ഇതുപോലെ വലിയ തുകകൾ തങ്ങളുടെ അക്കൗണ്ടിൽ വന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഓർക്കാപ്പുറത്ത് കോടികൾ വന്നു എന്ത് കണ്ടാൽ എങ്ങനെ പ്രതികരിക്കും? ഞെട്ടി പണ്ടാരമടങ്ങി പോവും അല്ലേ? അങ്ങനെ സംഭവിച്ചിരിക്കയാണ് ​ഗുജറാത്തിലുള്ള ഒരു മനുഷ്യനും. അയാൾ ആകെ ഞെട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? 

അഹമ്മദാബാദിൽ നിന്നുള്ള ഈ വ്യക്തിയുടെ അക്കൗണ്ടിലേക്ക് ആയിരമോ പതിനായിരമോ ലക്ഷമോ അല്ല വന്നത് ആയിരത്തിലധികം കോടികളാണ്. എന്നാൽ, അയാളുടെ അക്കൗണ്ടിൽ നിന്നും അധികം വൈകാതെ ആ തുക പിൻവലിക്കപ്പെടുകയും ചെയ്തു. പക്ഷേ, എട്ട് മണിക്കൂർ നേരം അയാളുടെ അക്കൗണ്ടിൽ ഈ 11,677 കോടി രൂപ ഉണ്ടായിരുന്നു. 

രമേഷ് സാഗർ എന്ന ഈ മനുഷ്യൻ കഴിഞ്ഞ അഞ്ചാറു വർഷമായി ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നുണ്ട്. ഒരു വർഷം മുമ്പ് അദ്ദേഹം കൊട്ടക് സെക്യൂരിറ്റീസിൽ തന്റെ ഡീമാറ്റ് അക്കൗണ്ട് ആരംഭിച്ചു. "ജൂലൈ 26, 2022 -ന്, എന്റെ അക്കൗണ്ടിൽ 116,77,24,43,277.10 കോടി രൂപ ലഭിച്ചു. അതിൽ ഞാൻ രണ്ട് കോടി രൂപ ഓഹരി വിപണിയിൽ നിക്ഷേപിക്കുകയും അഞ്ച് ലക്ഷം രൂപ ലാഭം കിട്ടുകയും ചെയ്തു. അന്ന് വൈകുന്നേരം ആ തുക ബാങ്ക് പിൻവലിച്ചു" എന്ന് അദ്ദേഹം IANS -നോട് പറഞ്ഞു.

പിന്നാലെ, ചില പ്രശ്നങ്ങളുണ്ട് എന്ന് കാണിച്ച് ബാങ്കിൽ നിന്നും നോട്ടിഫിക്കേഷൻ വന്നു എന്നും ഇയാൾ പറയുന്നു. എന്നാൽ, രമേഷിന് മാത്രമല്ല നിരവധി പേർക്ക് ഇതുപോലെ വലിയ തുകകൾ തങ്ങളുടെ അക്കൗണ്ടിൽ വന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊട്ടക് സെക്യൂരിറ്റീസ് എന്നാൽ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാൻ തയ്യാറായിട്ടില്ല.

click me!