Latest Videos

ഒരേ സമയം 12 സ്ത്രീകളുമായി സെക്‌സ്; ഫേക്ക് ഐഡികളില്‍ വിലസിയ 60-കാരന്‍ കുടുങ്ങി

By Web TeamFirst Published Jul 20, 2022, 8:19 PM IST
Highlights

 ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ലൈന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ നിരവധി അക്കൗണ്ടുകള്‍ തുടങ്ങി സ്ത്രീകളെ വലയില്‍ വീഴ്ത്തുകയും അവരുമായി സജീവമായ ലൈംഗിക ബന്ധം പുലര്‍ത്തുകയുമായിരുന്നു ഇയാളുടെ രീതി.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 60-കാരനായ ഇയാളുടെ പെണ്‍വേട്ട. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ലൈന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ നിരവധി അക്കൗണ്ടുകള്‍ തുടങ്ങി സ്ത്രീകളെ വലയില്‍ വീഴ്ത്തുകയും അവരുമായി സജീവമായ ലൈംഗിക ബന്ധം പുലര്‍ത്തുകയുമായിരുന്നു ഇയാളുടെ രീതി. താന്‍ അവിവാഹിതനാണെന്നും സീരിയസായ ബന്ധം തുടങ്ങാന്‍ താല്‍പ്പര്യമുണ്ടെന്നും പറഞ്ഞായിരുന്നു ഇയാളുടെ വലവീശല്‍. എന്നാല്‍, ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് ഒരേ സമയം പല സ്ത്രീകളുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയത്. ഭര്‍ത്താവില്‍നിന്നും വേര്‍പിരിഞ്ഞ് കുട്ടികള്‍ക്കൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളായിരുന്നു ഇയാളുടെ ഇരകള്‍. എന്നാല്‍, ഈ തട്ടിപ്പ് അധികകാലം തുടര്‍ന്നില്ല. അവരിലൊരു സ്ത്രീ ഇക്കാര്യം കണ്ടെത്തുകയും ഫേസ്ബുക്കിലൂടെ ഇയാളുമായുള്ള തന്റെ ബന്ധം തുറന്നെഴുതുകയും ചെയ്തു. ഇയാള്‍ വിവാഹിതനാണെന്നും അവര്‍ എഫ് ബി പോസ്റ്റില്‍ എഴുതി. അതോടെയാണ് മറ്റ് 11 സ്ത്രീകള്‍ കൂടി രംഗത്തുവന്നത്. തങ്ങളെയും ഇയാള്‍ കബളിപ്പിച്ചതായി ഇവര്‍ അറിയിച്ചു.  തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധം സ്ഥാപിച്ചതിന് നഷ്ടപരിഹാരം തേടി ഇയാളുടെ ഭാര്യ തങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമോ എന്ന ഭയത്തിലാണ് ഇവരിപ്പോള്‍. 

തായ്‌ലാന്റിലാണ് സംഭവം. 40 മുതല്‍ 60 വയസ്സു വരെ പ്രായമുള്ള 12 സ്ത്രീകളാണ് 60 വയസ്സുള്ള ഒരാള്‍ക്കെതിരെ രംഗത്തുവന്നത്. പ്യു എന്ന് അറിയപ്പെടുന്ന ഇയാള്‍ തങ്ങളെ ചതിയില്‍ വീഴ്ത്തിയതായാണ് ഇവര്‍ വെളിപ്പെടുത്തിയത്. തായ്‌ലാന്റിലെ നിയമമനുസരിച്ച്, ഇയാളുടെ ഭാര്യയ്ക്ക് ഇവരില്‍നിന്നും വന്‍ തുക നഷ്ടപരിഹാരം വാങ്ങാനുള്ള അവകാശമുണ്ട്. അവര്‍ കോടതിയെ സമീപിക്കുമോ എന്ന ഭീതിയിലാണ് ഇവരിപ്പോള്‍ കഴിയുന്നത്. അതിനായി, നിയമാഭിപ്രായം തേടുന്നതിനായി 12 പേരും ഒരുമിച്ച് ഒരു പ്രമുഖ അഭിഭാഷകനെ സമീപിച്ചിട്ടുണ്ട്. അഭിഭാഷകനൊപ്പം ഇവര്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഈ വിവരം പുറത്തുവിട്ടത്. 

60 വയസ്സുള്ള പ്യു താനൊരു ബിസിനസുകാരനാണ് എന്നാണ് എല്ലാവരോടും പരിചയപ്പെടുത്തിയത്. തായ്‌ലാന്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജാപ്പനീസ് കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ ആണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. പല പേരുകളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങിയാണ് ഇയാള്‍ സ്ത്രീകളെ വലിയില്‍ വീഴ്ത്തിയത്. സമ്പന്നനായ ബിസിനസുകാരാനാണെന്നും വിവാഹമോചിതനാണെന്നും പറഞ്ഞാണ് സ്ത്രീകളെ ഇയാള്‍ ആകര്‍ഷിച്ചത്. ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച് മക്കള്‍ക്കൊപ്പം തനിയെ താമസിക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ ഇരകളാക്കിയിരുന്നത്.  താന്‍ സീരിയസായ ഒരു ബന്ധത്തിന് ആഗ്രഹിക്കുന്നു എന്നു പറഞ്ഞശേഷം ബന്ധം സ്ഥാപിച്ച് ഇവരുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയാണ് ഇയാള്‍ ചെയ്തുവന്നിരുന്നത്. 

ഇയാള്‍ വിവാഹിതനാണെന്ന് ഇതിലൊരു സ്ത്രീ അറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിയത്. 56-കാരിയായ നൂയ എന്ന സ്ത്രീയാണ് ഇയാള്‍ക്കെതിരെ ആദ്യം രംഗത്തുവന്നത്. ഇയാള്‍ എങ്ങനെയാണ് താനുമായി ബന്ധമുണ്ടാക്കിയതെന്നും എത്ര വലിയ ചതിയാണ് തന്നോട് കാണിച്ചതെന്നുമാണ് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് എഴുതിയത്. നുണകള്‍ പറഞ്ഞും വ്യാജവിവരങ്ങള്‍ പങ്കുവെച്ചുമൊക്കെ തന്റെ വിശ്വാസം പിടിച്ചുപറ്റിയശേഷം ഇയാള്‍ സെക്‌സിന് പ്രേരിപ്പിച്ചതായും താനുമായി കുറേ തവണ ലൈംഗിക ബന്ധം പുലര്‍ത്തിയതായുമാണ് ഇവര്‍ എഴുതിയത്. വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോഴൊക്കെ ഒഴിഞ്ഞുമാറിയ ഇയാള്‍ക്ക് ഭാര്യയും കുട്ടികളും ഉണ്ടായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അവര്‍ എഴുതി. കാര്യമറിയാതെ താന്‍ ചെയ്തുപോയ അബദ്ധം ഇയാളുടെ ഭാര്യയോട് തുറന്നുപറയണമെന്നും അവര്‍ പറഞ്ഞു. 

ഇതിനു പിന്നാലെയാണ് മറ്റ് 11 സ്ത്രീകള്‍ കൂടി രംഗത്തുവന്നത്. ഇവര്‍ക്കാര്‍ക്കും പരസ്പരം അറിയുമായിരുന്നില്ല. എങ്കിലും തങ്ങളെല്ലാം ഒരേ ആളാല്‍ ചതിക്കപ്പെടുകയായിരുന്നു എന്ന ബോധ്യം ഇവരെ ഒരുമിപ്പിച്ചു നിര്‍ത്തി. തുടര്‍ന്ന്, കോടതിയെ സമീപിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രമുഖ അഭിഭാഷകനെ ഇവര്‍ സമീപിച്ചത്. 

തായ്‌ലാന്റ് നിയമപ്രകാരം വിവാഹ ബന്ധത്തിലിരിക്കുന്ന പുരുഷന്‍മാരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് നിയമവിരുദ്ധമാണ്. ഇങ്ങനെ സംഭവിച്ചാല്‍, ഈ പുരുഷന്‍മാരുടെ ഭാര്യമാര്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാനാവും. മറ്റൊരാളുടെ ഭര്‍ത്താവുമായി ശാരീരിക ബന്ധം പുലര്‍ത്തി എന്ന് തെളിയിക്കപ്പെട്ടാല്‍ വന്‍ നഷ്ടപരിഹാര തുക നല്‍കേണ്ടിവരും. ഈ സാഹചര്യത്തിലാണ്, തങ്ങള്‍ നിയമക്കുരുക്കില്‍ പെടുമെന്ന് ഭയന്ന് ഈ സ്ത്രീകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. 
 

click me!