രണ്ട് സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ ആണ്‍തടവറയിലേക്ക് മാറ്റി

Published : Jul 20, 2022, 08:17 PM IST
രണ്ട് സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ  ട്രാന്‍സ് വുമണിനെ ആണ്‍തടവറയിലേക്ക് മാറ്റി

Synopsis

ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഈ ട്രാന്‍സ് വുമണ്‍ രണ്ട് സ്ത്രീ തടവുകാരുമായി സെല്ലില്‍ വെച്ച് ലൈംഗിക ബന്ധം പുലര്‍ത്തിയെന്നാണ് പരാതി. ഇതിനെ തുടര്‍ന്നാണ് സെല്‍ മാറ്റം. 

ജയിലിെല സ്ത്രീകള്‍ മാത്രമുള്ള തടവറയില്‍ വെച്ച് സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ പുരുഷന്‍മാരുടെ സെല്ലിലേക്ക് മാറ്റി. 18 മുതല്‍ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തടവുകാര്‍ മാത്രമുള്ള സെല്ലില്‍ താമസിപ്പിച്ച 27 വയസ്സുള്ള ട്രാന്‍സ് വുമണിനെയാണ് മാറ്റിയത്. ഈ സെല്ലിലെ രണ്ട് സ്ത്രീ തടവുകാര്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്നായിരുന്നു നടപടി. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഈ ട്രാന്‍സ് വുമണ്‍ രണ്ട് സ്ത്രീ തടവുകാരുമായി സെല്ലില്‍ വെച്ച് ലൈംഗിക ബന്ധം പുലര്‍ത്തിയെന്നാണ് പരാതി. ഇതിനെ തുടര്‍ന്നാണ് സെല്‍ മാറ്റം. 

അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള ജയിലിലാണ് സംഭവം. ഇവിടെയുള്ള ഗാര്‍ഡന്‍ സ്‌റ്റേറ്റ് യൂത്ത്  കറക്ഷന്‍ ഫെസിലിറ്റിയിലേക്കാണ് ഈ ട്രാന്‍സ് വുമണിനെ മാറ്റിയത്. പുരുഷ തടുവകാര്‍ മാത്രമാണ് ഇവിടെയുള്ളത്.  ഡെമി മൈനര്‍ എന്ന 27 വയസ്സുള്ള ഈ ട്രാന്‍സ് ജെന്‍ഡര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ല. ട്രാന്‍സ് തടവുകാരെ അവരുടെ ജന്‍മസമയത്തുള്ള ലിംഗം കണക്കാക്കാതെ അവരുടെ ജെന്‍ഡര്‍ ഐഡന്റിറ്റി പ്രകാരം തടവില്‍ പാര്‍പ്പിക്കണമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ ഓഫ് ന്യൂ ജഴ്‌സിയുമായി ജയില്‍ വകുപ്പ് ഉണ്ടാക്കിയ ധാരണ. ട്രാന്‍സ് വുമണ്‍ ആയ തടവുകാരെ  പുരുഷന്‍മാരുടെ സെല്ലില്‍ അടച്ചതിനെ തുടര്‍ന്ന് നിരവധി ലൈംഗിക പീഡന കേസുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഈ ധാരണയിലെത്തിയത്. ഇത് പ്രകാരം, ട്രാന്‍സ് വുമണ്‍ തടവുകാരെ സ്ത്രീ തടവുകാര്‍ക്കൊപ്പമാണ് താമസിപ്പിക്കുന്നത്. അങ്ങനെയാണ്, സ്ത്രീ തടവുകാര്‍ മാത്രമുള്ള പ്രത്യേക സെല്ലിലേക്ക് ഈ ട്രാന്‍സ് വുമണിനെ മാറ്റിയത്. 

സ്ത്രീ തടവുകാര്‍ക്കായുള്ള എഡ്‌ന മഹന്‍ കറക്ഷന്‍ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വെച്ചാണ് സെല്ലിലുണ്ടായിരുന്ന രണ്ട് സഹതടവുകാരികളുമായി ലൈംഗിക ബന്ധമുണ്ടാവുന്നത്. ഇക്കാര്യം പിന്നീട്, ഒരു ബ്ലോഗ് പോസ്റ്റില്‍ ഡെമി മൈനര്‍ സമ്മതിച്ചു. സഹതടവുകാരികളുമായി ലൈംഗിക ബന്ധം പതിവായതിനിടെയാണ്, ഇരുവരും കഴിഞ്ഞ വര്‍ഷം ഗര്‍ഭിണികളായത്. ഇതിനെ തുടര്‍ന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായത്. 

ഇവിടെയുള്ള പുരുഷന്‍മാരുടെ സെല്ലിലേക്കാണ് ഈ ട്രാന്‍സ് വുമണിനെ മാറ്റിയത്. ഇത് അങ്ങേയറ്റം വേദനാജനകമാണെന്ന് ബ്ലോഗ് പോസ്റ്റില്‍ ഡെമി മൈനര്‍ പറഞ്ഞു. തന്നെ ചെന്നായ്ക്കള്‍ക്കൊപ്പം ഇട്ടു കൊടുക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന് അവര്‍ എഴുതി. രണ്ട് സ്ത്രീ തടവുകാരുമായി സെക്‌സ് നടത്തിയതിെന്റ പേരിലാണ്, സ്ത്രീകളുടെ സെല്ലില്‍നിന്നും തന്നെ ചവിട്ടി പുറത്താക്കിയതെന്നും ഡെമി മൈനര്‍ എഴുതുന്നു. പുരുഷന്‍മാരുടെ സെല്ലില്‍ അടച്ചാല്‍, തനിക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കാനിടയുണ്ടെന്നും ഡെമി എഴുതുന്നു. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ