ജിറാഫ് ആക്രമിച്ചു, 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അമ്മ ​ഗുരുതരാവസ്ഥയിലും

Published : Oct 21, 2022, 09:18 AM IST
ജിറാഫ് ആക്രമിച്ചു, 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അമ്മ ​ഗുരുതരാവസ്ഥയിലും

Synopsis

കുട്ടിയെ അടുത്തുള്ള ഡോക്ടറുടെ സമീപം എത്തിച്ചിരുന്നു. എന്നാൽ, അവിടെ വച്ച് അവൾ മരിക്കുകയായിരുന്നു എന്ന് പൊലീസ് ലെഫ്റ്റനന്റ് നോബിൾ മഡ്‍ലാല ബിബിസി -യോട് പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ ഒരു കൺസർവൻസിയിൽ ജിറാഫിന്റെ ആക്രമത്തിൽ ഒരു കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ അമ്മ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. കുഞ്ഞിന് 16 മാസം മാത്രമാണ് പ്രായം. ക്വാസുലു-നടാൽ പ്രവിശ്യയിലെ കുലേനി ഗെയിം പാർക്കിലാണ് കുഞ്ഞും അമ്മയും താമസിച്ചിരുന്നത്. ആളുകൾക്ക് താമസിക്കാനായി ലക്ഷ്വറി അക്കമഡേഷൻ ഇവിടെയുണ്ട്. 

'വിവരങ്ങൾ അപൂർണമാണ്. എന്നാൽ, സംഭവത്തെ കുറിച്ച് വിശദമായി തന്നെ അന്വേഷിക്കുകയാണ്' എന്ന് പൊലീസ് ബിബിസി -യോട് പറഞ്ഞു. സാധാരണയായി ജിറാഫുകൾ മനുഷ്യരെ ആക്രമിക്കാറില്ല. ദക്ഷിണാഫ്രിക്കയിലെ ​ഗെയിം ലോഡ്‍ജുകളിൽ‌ ജിറാഫ് ഒരു സാധാരണ കാഴ്ചയാണ്. ഒരുപാട് ജിറാഫുകൾ അവിടെയുണ്ട്. 

കുട്ടിയെ അടുത്തുള്ള ഡോക്ടറുടെ സമീപം എത്തിച്ചിരുന്നു. എന്നാൽ, അവിടെ വച്ച് അവൾ മരിക്കുകയായിരുന്നു എന്ന് പൊലീസ് ലെഫ്റ്റനന്റ് നോബിൾ മഡ്‍ലാല ബിബിസി -യോട് പറഞ്ഞു. സംഭവം നടന്നത് ബുധനാഴ്ചയാണ്. എന്നാൽ, അവിടെ 14 ലോഡ്‍ജുകളാണ് ഉള്ളത്. പക്ഷേ, സംഭവം നടന്ന ​ഗെയിം പാർക്ക് എവിടെയാണ് എന്നത് വ്യക്തമായിട്ടില്ല. 

ഇവിടെ ഒരു ലക്ഷ്വറി അക്കമഡേഷനിലെ മാനേജർ സംഭവത്തെ കുറിച്ച് സംസാരിക്കാൻ വിസമ്മതിച്ചു. സംഭവം സെൻസിറ്റീവ് ആണെന്നും അതിനാൽ തന്നെ അതേ കുറിച്ച് കൂടുതൽ ഒന്നും പറയാൻ സാധിക്കില്ല എന്നുമാണ് മാനേജർ പറഞ്ഞത്. 

ക്വാസുലു-നടാലിലെ ഹ്ലുഹ്‌ലുവെയ്‌ക്ക് പുറത്ത് 16 കിലോമീറ്റർ (10 മൈൽ) ദൂരത്തിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണ് ഇത്. വിവിധ ഇടങ്ങളിലേക്ക് നടന്നും സൈക്കിളിലും പോയി കാഴ്ചകൾ ആസ്വദിക്കാമെന്നും മൃ​ഗങ്ങളെ തൊട്ടടുത്ത് കാണാം എന്നും ഒക്കെ ഫാമിന്റെ വെബ്സൈറ്റിൽ വിശദീകരിക്കുന്നുണ്ട്. 

ഉയരം കൂടിയ ജീവിയായി അറിയപ്പെടുന്ന ജിറാഫുകൾ സ്വതവേ അക്രമകാരികളല്ല. അതിനാൽ തന്നെ അതിന്റെ അക്രമത്തിൽ കുഞ്ഞ് മരിച്ച വിവരം ആളുകളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!