
മൂന്ന് വയസുള്ള മകനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ ഫ്‌ളോറിഡയിലെ മിയാമി സ്വദേശിയായ ജാസ്മിൻ പേസ് എന്ന 18 കാരിയായ അമ്മ ജയില്‍ മോചിതയായതായി. മകനെ കൊല്ലാനായി ജാസ്മിൻ പേസ് വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നു. രണ്ട് തരം കുറ്റങ്ങളായിരുന്നു ജാസ്മിനെതിരെ ആരോപിക്കപ്പെട്ടിരുന്നത്. ആദ്യത്തേത് കൊലപാതകത്തിനായി കോട്ടേഷന്‍ കൊടുത്തതായിരുന്നെങ്കില്‍ മൂന്നാം തരം കുറ്റമായി നിയമവിരുദ്ധമായ ആവശ്യങ്ങൾക്ക് ട്രാൻസ്മിഷൻ ഉപകരണം ഉപയോഗിച്ചെന്നതായിരുന്നു. പോലീസിന് ഇതേക്കുറിച്ചുള്ള വിവരം നല്‍കിയതാകട്ടെ യുവതി കുട്ടിയെ കൊലപ്പെടുത്താനായി ഏര്‍പ്പെടുത്തിയ, വാടകയ്‌ക്ക് കൊലപാതകങ്ങള്‍ നടത്തിക്കൊടുക്കുമെന്ന് രഹസ്യമായി പരസ്യം ചെയ്തിരുന്ന ഒരു വെബ്‌സൈറ്റ് ഉടമയായിരുന്നെന്നും പോലീസ് പറയുന്നു.
ഭര്‍ത്താവിനെയും അമ്മായിയപ്പനെയും വിവാഹം ചെയ്തെന്ന്, റോഡിയോ ഷോയില്‍ യുവതിയുടെ വെളിപ്പെടുത്തല്‍
ഇയാള്‍ വാടകയ്ക്ക് കൊലപാതകം ചെയ്തു കൊടുക്കുമെന്ന് അവകാശപ്പെട്ട് ഒരു വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ചു. യഥാര്‍ത്ഥത്തില്‍ അത്തരം ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാകുന്നവരെ പിടികൂടാനും അവരെ അതില്‍ നിന്ന് തടയാനും വേണ്ടിയായിരുന്നു ആ വെബ്സൈറ്റ് നിര്‍മ്മിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. എന്നാല്‍, ആ വെബ്സൈറ്റിന്‍റെ പേരോ, അതിന്‍റെ ഉടമയുടെ മറ്റ് വിവരങ്ങളോ പോലീസ് പുറത്ത് വിട്ടില്ല. എന്നാല്‍. കുട്ടിയെ കൊലപ്പെടുത്താൻ യുവതി ഒരു അക്രമിയെ ഏൽപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തന്‍റെ കുട്ടിയുടെ ചിത്രങ്ങളും കൃത്യമായ സ്ഥലവും മറ്റ് വിവരങ്ങളും അവൾ അക്രമിക്ക് കൈമാറി. ഒപ്പം 3000 ഡോളറും (ഏകദേശം 2.5 ലക്ഷം രൂപ), ജാസ്മിൻ പേസ് വാടക കൊലയാളിക്ക് കൈമാറി.
31 വർഷത്തെ സൗഹൃദം: മുൻ പാക്കിസ്ഥാനി സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ഇന്ത്യക്കാരൻ
എന്നാല്‍, വെബ് സൈറ്റിന്‍റെ ഉടമ വിവരങ്ങള്‍ കൃത്യമായി പോലീസിന് കൈമാറി. ഇതേ തുടര്‍ന്ന് അന്വേഷണത്തിനായി പോലീസ് വീട്ടിലെത്തിയപ്പോള്‍ ജാസ്മിൻ പേസ് കരയുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ അവള്‍ മകനെ കുറിച്ചുള്ള വിവരങ്ങള്‍ കൊലയാളിക്ക് കൈമാറിയിട്ടുണ്ടെന്ന് പോലീസിന് വ്യക്തമായി. പോലീസ് കാര്യങ്ങള്‍ അറിഞ്ഞ് എത്തിയതിനാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. എന്നാല്‍, 18 കാരിയായ അമ്മ എന്തിനാണ് തന്‍റെ 3 വയസുള്ള കുഞ്ഞിനെ കൊലയാളിക്ക് ചൂണ്ടിക്കാണിച്ചതെന്നത് ഇന്നും വ്യക്തമല്ലെന്നാണ് പോലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക