കിമ്മിന്‍റെ ജീവിതനം പങ്കിടാന്‍ കേറ്റ് റിച്ചി, ഫിറ്റ്‌സി, വിപ്പ എന്നിവര്‍ നടത്തുന്ന റേഡിയോ ഷോയിലേക്ക് കിമ്മിനും ക്ഷണം ലഭിച്ചു. ഈ റോഡിയോ ഷോയില്‍ വച്ചാണ് കിം താന്‍ ഓരോ സമയം ഭര്‍ത്താവിനെയും അമ്മായിയപ്പനെയും വിവാഹം കഴിച്ച കഥ പറഞ്ഞത്. 

വിവാഹമെന്നത് ഓരോ വ്യക്തിക്കും അവരവരുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ്. എന്നാല്‍ പലപ്പോഴും രസകരമായ പല സംഭവങ്ങളും വിവാഹത്തിനിടെ സംഭവിക്കാറുണ്ട്. ആ നിമിഷത്തില്‍ ഏറെ സങ്കര്‍ഘമായിരിക്കുമെങ്കിലും അത് കഴിഞ്ഞാല്‍ നടന്നതൊക്കെ ഒരു തമാശയായി തീരും. അത്തരത്തിലൊരു അനുഭവമായിരുന്നു കിം എന്ന ഓസ്‌ട്രേലിയൻ യുവതിയുടെ ജീവിതത്തില്‍ സംഭവിച്ചത്. കിമ്മിന്‍റെ ജീവിതനം പങ്കിടാന്‍ കേറ്റ് റിച്ചി, ഫിറ്റ്‌സി, വിപ്പ എന്നിവര്‍ നടത്തുന്ന റേഡിയോ ഷോയിലേക്ക് കിമ്മിനും ക്ഷണം ലഭിച്ചു. ഈ റോഡിയോ ഷോയില്‍ വച്ചാണ് കിം താന്‍ ഓരോ സമയം ഭര്‍ത്താവിനെയും അമ്മായിയപ്പനെയും വിവാഹം കഴിച്ച കഥ പറഞ്ഞത്. 

സ്വന്തം അനുഭവം പറയവേ കിം പറഞ്ഞു, 'ഞാൻ വിവാഹിതനായി, ഞങ്ങൾക്ക് രണ്ട് സാക്ഷികൾ ആവശ്യമാണ്, അത് എന്‍റെ അമ്മയും അമ്മായിയമ്മയുമായിരുന്നു. പിന്നാലെ രേഖയില്‍ ഒപ്പിടാന്‍ ഭര്‍ത്താവ് കയറിവരണമെന്ന് അമ്മായിയമ്മ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഞങ്ങളെല്ലാം വിവാഹ പത്രത്തില്‍ ഒപ്പിട്ടു. പിന്ന് നോക്കിയപ്പോഴാണ് യഥാര്‍ത്ഥത്തില്‍ താന്‍ ഭര്‍ത്താവിനെയും അമ്മായിയപ്പനെയും വിവാഹം കഴിച്ചതായി വ്യക്തമായത്. അവരിരുവരും ഒപ്പിട്ടത്. ഒരേ കോളത്തിലായിരുന്നു.' കിമ്മിന്‍റെ അനുഭവം കേട്ടതും അവതാരകരായ കേറ്റ് റിച്ചി, ഫിറ്റ്‌സി, വിപ്പ ചിരിച്ച് മറിഞ്ഞു.

ചായക്കടക്കാരനും സാരസ കൊക്കും തമ്മില്‍ സൗഹൃദം; പിന്നാലെ കേസെടുത്ത് വനം വകുപ്പ് !

View post on Instagram

അമ്മയ്ക്ക് സ്വരശുദ്ധി ചൊല്ലിക്കൊടുത്ത് കൊച്ചു മിടുക്കി; 'സ്വക കോകില' എന്ന് പേര് ചൊല്ലി നെറ്റിസണ്‍സ് !

'അപ്പോൾ, നിയമപരമായി നിങ്ങൾ നിങ്ങളുടെ അമ്മായിയപ്പനെ വിവാഹം കഴിച്ചോ?" വിശ്വാസം വരാതെ ഫിറ്റ്സി ഒന്നുകൂടി ഉറപ്പിക്കുന്നതിനായി അവരോട് ചോദിച്ചു. 'അതെ, സര്‍ട്ടിഫിക്കറ്റില്‍' പക്ഷേ വിപ്പയ്ക്ക് തന്‍റെ തമാശയെ തടയാന്‍ കഴിഞ്ഞില്ല. അയാള്‍ പറഞ്ഞത്, 'അത് അതിശയകരമാണ്. ഒപ്പ് കണ്ടു, നന്നായിരുന്നു. ഞാൻ എന്‍റെ പേരും അതിനൊപ്പം ചേര്‍ക്കം.' ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ വീഡിയോ ആസ്വദിച്ച് തങ്ങളുടെ തമാശകള്‍ പങ്കിടാനെത്തി. "പൊട്ടിച്ചിരിക്കുക. സർട്ടിഫിക്കറ്റ് ഭാഗ്യവശാൽ കാണിക്കാൻ മാത്രമുള്ളതാണ്, അതിനാൽ ഇത് നിയമപരമാകില്ല," കാഴ്ചക്കാരന്‍ എഴുതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക