യുഎസ്സിലെ ഏറ്റവും വലിയ ബർമീസ് പെരുമ്പാമ്പ്! 19 അടി നീളമുള്ള പാമ്പിനെ പിടികൂടി

Published : Jul 15, 2023, 10:53 AM ISTUpdated : Jul 15, 2023, 10:55 AM IST
യുഎസ്സിലെ ഏറ്റവും വലിയ ബർമീസ് പെരുമ്പാമ്പ്! 19 അടി നീളമുള്ള പാമ്പിനെ പിടികൂടി

Synopsis

തിങ്കളാഴ്ചയാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ജെയ്‍ക്ക് വലേരി പാമ്പിനെ പിടികൂടിയത്. പിന്നാലെ അതിന്റെ നീളം അളക്കുന്നതിന് വേണ്ടി സൗത്ത് വെസ്റ്റ് ഫ്ലോറിഡയിലെ കൺസർവൻസിയിലേക്ക് കൊണ്ടുപോയി.

പാമ്പിനെ പേടിയില്ലാത്ത മനുഷ്യരുണ്ടാവുമോ? വളരെ വളരെ ചുരുക്കമായിരിക്കും അല്ലേ? നമ്മിൽ പലരും പാമ്പിന്റെ വീഡിയോയോ ഫോട്ടോയൊ ഒക്കെ കാണുമ്പോൾ തന്നെ പേടിച്ച് വിറക്കുന്നവരാണ്. ഓരോ ദിവസവും അനേകക്കണക്കിന് വീഡിയോയും ചിത്രങ്ങളുമാണ് പാമ്പിന്റേതായി സോഷ്യൽ മീഡിയകളിൽ വരുന്നത്. അതിൽ പലതും നമ്മെ പേടിപ്പിക്കുന്നത് തന്നെയാണ്. ഇപ്പോഴിതാ ഒരു അതിഭയങ്കരൻ ബർമീസ് പെരുമ്പാമ്പിനെ പിടികൂടിയിരിക്കയാണ് ഫ്ലോറിഡയിൽ. 

സാധാരണയായി ബർമീസ് പെരുമ്പാമ്പുകൾ 12 അടി മുതൽ 19 അടി വരെയാണ് നീളമുണ്ടാവുക. ഈ പിടികൂടിയിരിക്കുന്ന പാമ്പ് 19 അടിയാണ്. ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയതാണ്  ഈ പാമ്പ് എന്നാണ് കരുതുന്നത്. യുഎസ്സിലെ ഫ്ലോറിഡയിലുള്ള ഒരു 22 -കാരനാണ് പാമ്പിനെ പിടികൂടിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ജെയ്‍ക്ക് വലേരി പാമ്പിനെ പിടികൂടിയത്. 

പിന്നാലെ അതിന്റെ നീളം അളക്കുന്നതിന് വേണ്ടി സൗത്ത് വെസ്റ്റ് ഫ്ലോറിഡയിലെ കൺസർവൻസിയിലേക്ക് കൊണ്ടുപോയി. ഇതിന് മുമ്പ്, ഫ്ലോറിഡയിൽ പിടിക്കപ്പെട്ട ഏറ്റവും വലിയ ബർമീസ് പെരുമ്പാമ്പിന് 18 അടി ഒമ്പത് ഇഞ്ച് ആയിരുന്നു നീളം. 2020 ഒക്ടോബറിലായിരുന്നു ഇത്. 

ബീച്ചിൽ ആറടി നീളമുള്ള അപൂർവ്വ അസ്ഥികൂടം, മത്സ്യകന്യകയുടേതോ എന്ന് സോഷ്യൽ മീഡിയ

ഇൻസ്റ്റാഗ്രാമിൽ വലേരി പങ്കുവച്ച ഒരു വീഡിയോയിൽ, പെരുമ്പാമ്പിനെ വാലിൽ പിടിച്ച് റോഡിലേക്ക് വലിച്ചിടുമ്പോൾ അത് അവനുനേരെ കുതിക്കുന്നത് കാണാം. കുറച്ചുനേരങ്ങൾക്ക് ശേഷം മറ്റ് പലരും പാമ്പിനെ പിടികൂടാൻ വലേരിയെ സഹായിക്കാനെത്തി. ഔദ്യോ​ഗികമായി അതിന്റെ അളവുകളെടുക്കുന്നതിന് വേണ്ടിയാണ് കൺസർവൻസിയിൽ പാമ്പുമായി എത്തിയത് എന്നും വലേരി പറഞ്ഞു. ഒപ്പം ഇത്തരത്തിൽ ഒരു പാമ്പിനെ പിടികൂടും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നും വലേരി പറഞ്ഞു. 

വലേരി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയും വളരെ അധികം പേരാണ് കണ്ടത്. പാമ്പുമായി അവൻ നടത്തിയ 'യുദ്ധം' ആരേയും ഭയപ്പെടുത്തുന്നതാണ്.

PREV
click me!

Recommended Stories

ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി
ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്