25 അടി നീളവും ഏകദേശം അഞ്ച് ടൺ ഭാരവുമുള്ള ഭീമാകാരമായ നീലത്തിമിംഗലത്തെ കാണാന്‍ പ്രദേശവാസികള്‍ തീരത്തേക്ക് ഒഴുകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ മേഘവാരം ബീച്ചിൽ അടിഞ്ഞ നീലത്തിമിംഗലത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. 25 അടി നീളവും ഏകദേശം അഞ്ച് ടൺ ഭാരവുമുള്ള ഭീമാകാരമായ നീലത്തിമിംഗലത്തെ കാണാന്‍ പ്രദേശവാസികള്‍ തീരത്തേക്ക് ഒഴുകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണയായി ഇത്തരത്തിലുള്ള വലിയ മത്സ്യങ്ങളെ പ്രദേശത്ത് കാണാറില്ലെന്ന് പ്രാദേശിക മത്സ്യത്തൊഴിലാളികൾ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ആഴം കുറഞ്ഞ കടല്‍ത്തീരത്തേക്ക് വന്നതിനെ തുടര്‍ന്ന് തിരിച്ച് പോകാന്‍ പറ്റാതെയാകാം ഇത് തീരത്തടിഞ്ഞതെന്ന് കരുതുന്നു. 

ആന്ധ്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയ്ക്കിടെയാണ് തിമിംഗലത്തെ തീരത്ത് കണ്ടെത്തിയത്. 24 മണിക്കൂറിനുള്ളില്‍ ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങള്‍ ഏഴ് സെന്‍റീമീറ്റര്‍ മഴ പെയ്തതായി റിപ്പോര്‍ട്ടുണ്ട്. 
ഇതിനിടെ വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ കടൽത്തീരങ്ങളിലും പടിഞ്ഞാറൻ മധ്യഭാഗത്തും അതിനോട് ചേർന്നുള്ള വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദം ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

തീരത്ത് അടിയും മുമ്പ് ഹൃദയത്തിന്‍റെ ആകൃതിയില്‍ രൂപം തീര്‍ക്കുന്ന തിമിംഗലങ്ങള്‍ !

Scroll to load tweet…

വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തില്‍ വണ്ട്; പ്രതികരിച്ച് ഇന്ത്യന്‍ റെയില്‍വേ

ആന്ധ്രാപ്രദേശിന്‍റെ തീരങ്ങളില്‍ ആദ്യമായല്ല തിമിംഗലങ്ങളെ അടിയുന്നത്. 2021 ൽ, കിഴക്കൻ ഗോദാവരി ജില്ലയിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ ബംഗാൾ ഉൾക്കടലിൽ ഏതാനും മീറ്റർ അകലെ ഒരു വലിയ തിമിംഗലം പൊങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശിക അധികാരികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചത്ത തിമിംഗലത്തെ കരയിലേക്ക് കൊണ്ടുവന്ന് അടക്കം ചെയ്യുകയായിരുന്നു. അന്ന് കരയ്ക്കടിഞ്ഞത് സ്പേം വേയില്‍സാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തിന്‍റെ തീരങ്ങളിലും വെള്ളുടുമ്പ് തിമിംഗലങ്ങള്‍ കരയ്ക്കടിയാറുണ്ട്. ഇവ പലപ്പോഴും മത്സ്യബന്ധന തൊഴിലാളികളുടെ വലയില്‍ കുടുങ്ങി പരിക്കേറ്റോ മറ്റോ ആണ് ഇത്തരത്തില്‍ കരയിലേക്ക് വരാറ്. എന്നാല്‍ ഇതുവരെ നീലത്തിമിംഗലത്തിന്‍റെ സാന്നിധ്യത്തെ കുറിച്ച് കാര്യമായ രേഖപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക