അമേരിക്കന്‍ സര്‍ക്കാറില്‍ നിന്നും ഓപ്പണ്‍ഹെമര്‍ നിരന്തരം അന്വേഷണങ്ങളും അപമാനങ്ങളും മറ്റും നേരിട്ടതിന് ശേഷം 1954 ലായിരുന്നു നെഹ്റുവിന്‍റെ ക്ഷണം.
1947 ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി പദത്തിലെത്തിയ ജവഹര്‍ലാല്‍ നെഹ്റു മരണം വരെ (1964 മെയ് 27) 17 വര്‍ഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടര്‍ന്നു. ഭാവിയില്‍ ശാസ്ത്രത്തിനുള്ള വലിയ വില അറിയാവായിരുന്ന അദ്ദേഹം തന്‍റെ ഭരണകാലത്ത് ലോകത്തിലെ പ്രഗത്ഭരായ നിരവധി ശാസ്ത്രജ്ഞരെ സ്വന്തം രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. അക്കൂട്ടത്തില്‍ അമേരിക്കന്‍ അണുവായുധത്തിന്‍റെ പിതാവെന്ന് അറിയപ്പെട്ടുന്ന ഓപ്പണ്‍ഹൈയ്മറിനെയും അദ്ദേഹം ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് ജെ റോബർട്ട് ഓപ്പണ്‍ഹെമറിന്‍റെ സഹജീവചരിത്രകാരനായ കെയ് ബേർഡിന്‍റെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദേശസ്നേഹിയായ ആ ശാസ്ത്രജ്ഞന്‍ അത് ഗൗരവമായി എടുത്തില്ല. അമേരിക്കന്‍ സര്‍ക്കാറില്‍ നിന്നും ഓപ്പണ്‍ഹെമര്‍ നിരന്തരം അന്വേഷണങ്ങളും അപമാനങ്ങളും മറ്റും നേരിട്ടതിന് ശേഷം 1954 ലായിരുന്നു നെഹ്റുവിന്‍റെ ക്ഷണം.
അതിശയ കാഴ്ച; തിരമാലകള്‍ പോലെ മേഘക്കൂട്ടം; കെൽവിൻ ഹെലംഹോൾട്ട്സ് മേഘങ്ങള്‍ !
ഹിരോഷിമയിലെയും നാഗസാക്കിയിലെയും ബോംബാക്രമണത്തിന് ശേഷം ഓപ്പൺഹൈമർ ഒരു ‘ഡീപ് ഡിപ്രഷനിൽ’ അകപ്പെട്ടുവെന്ന് മാർട്ടിൻ ജെ ഷെർവിനുമായി ചേർന്ന് അമേരിക്കൻ പ്രൊമിത്യൂസ്: ജെ റോബർട്ട് ഓപ്പൺഹൈമറിന്‍റെ വിജയവും ദുരന്തവും (American Prometheus: The Triumph and Tragedy of J Robert Oppenheimer) എന്ന പുസ്തകം എഴുതിയ ബേർഡ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "1954-ൽ അപമാനിക്കപ്പെട്ടതിന് ശേഷം... നെഹ്‌റു അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്തു. പക്ഷേ, ഓപ്പൺഹൈമർ അത് ഗൗരവമായി പരിഗണിച്ചില്ല, കാരണം അദ്ദേഹം അഗാധമായ ദേശസ്‌നേഹിയായിരുന്നു." കെയ് ബേർഡ് പറയുന്നു.
650 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ മുട്ടകള്‍ മധ്യപ്രദേശിലെ ധറില്‍ നിന്നും കണ്ടെത്തി
അമേരിക്കന്‍ ഭരണകൂടം തന്നെ ഉപയോഗിക്കുകയാണെന്ന് വ്യക്തമാകും മുമ്പ് അദ്ദേഹം മാൻഹട്ടൻ പദ്ധതിയിൽ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, അത്തരത്തിലുള്ള ഒരു വലിയ ബോംബ് വികസിപ്പിക്കുന്നതിനെ കുറിച്ച് പുനഃപരിശോധിക്കാൻ ഓപ്പൺഹൈമർ അമേരിക്കന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചു, മാത്രമല്ല, അതിന്‍റെ നിർമ്മാണത്തിൽ പങ്കെടുക്കാനും അദ്ദേഹം വിസമ്മതിച്ചു. "[1945-ന് ശേഷം, ഓപ്പൺഹൈമർ]... ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചതിന്‍റെ വിവരണങ്ങൾ വായിക്കുകയും പതിനായിരക്കണക്കിന് ആളുകൾ തൽക്ഷണം ചുട്ടുകൊല്ലപ്പെട്ടതായി മനസ്സിലാക്കുകയും ചെയ്തു. രണ്ട് ബോംബാക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ അദ്ദേഹം ആഴത്തിലുള്ള വിഷാദത്തിലേക്ക് വീണു. പിന്നീട് അദ്ദേഹം സുഖം പ്രാപിക്കുന്നു, പക്ഷേ ഉടൻ തന്നെ സംസാരിച്ച് തുടങ്ങുന്നു," ബേർഡ് പറഞ്ഞു, രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ച് തോറ്റതിന് ശേഷം, എന്തുകൊണ്ടാണ് ഇതിനകം തോറ്റ ഒരു ശത്രുവിനെതിരെ വീണ്ടുമൊരു ആയുധം നിര്‍മ്മിക്കുന്നതെന്ന് പദ്ധതിയിൽ പ്രവർത്തിച്ച ആണവ ഭൗതികശാസ്ത്രജ്ഞർ ആശ്ചര്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
