കണ്ടാൽ അച്ഛനെയും മകളെയും പോലുണ്ട്, 35 വയസ് പ്രായവ്യത്യാസമുള്ള പ്രണയികൾക്ക് പരിഹാസം

Published : Aug 18, 2022, 02:12 PM IST
കണ്ടാൽ അച്ഛനെയും മകളെയും പോലുണ്ട്, 35 വയസ് പ്രായവ്യത്യാസമുള്ള പ്രണയികൾക്ക് പരിഹാസം

Synopsis

ജെയിംസിനെ കാണാൻ ബ്രൈറ്റ്നിയുടെ അച്ഛനെയോ മുത്തശ്ശനെയോ പോലെ ഉണ്ട് എന്നും നിരവധിപ്പേർ പരിഹസിച്ചു. എല്ലാവരും ജെയിംസിന്റെ മകളാണ് ഞാൻ എന്ന് തെറ്റിദ്ധരിക്കാറുണ്ട് എന്ന് ബ്രൈറ്റ്നി പറയുന്നു. അതുപോലെ പലരും പറയുന്നത് ജെയിംസിന്റെ പണം കണ്ടിട്ടാണ് ബ്രൈറ്റ്നി ഈ ബന്ധത്തിൽ നിൽക്കുന്നത് എന്നാണ്.

ഈ പ്രണയികൾ ആകെ നിരാശയിലാണ് കാരണം വേറൊന്നുമല്ല. കാണുന്നവരെല്ലാം ഇവരെ അച്ഛനും മകളുമായി തെറ്റിദ്ധരിക്കുന്നു. അവർക്ക് ഇരുവർക്കും ഇടയിൽ 35 വയസിന്റെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഇവരുടെ ബന്ധത്തെ വെറും തട്ടിപ്പ് എന്നാണ് വിളിക്കുന്നത്. 

ഡൈവിംഗ് ഇൻസ്ട്രക്ടറും മോഡലുമാണ് ബ്രൈറ്റ്‌നി ക്വയിൽ. അവൾക്ക് 22 വയസാണ്. 57 -കാരനായ ജെയിംസുമായി 14 മാസമായി അവൾ ഡേറ്റിംഗ് നടത്തുന്നു. ഒരു കാസിനോയിൽ വച്ച് ഒരു രാത്രിയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതോടെയാണ് ഇരുവരുടെയും പ്രണയം തുടങ്ങുന്നത്. ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിലാണ് ബ്രൈറ്റ്നി ജനിച്ചത്. എന്നാൽ ഇപ്പോൾ ജെയിംസിനൊപ്പം ക്വീൻസ്‌ലാൻഡിൽ താമസിക്കുന്നു.

'ഞങ്ങൾ യഥാർത്ഥത്തിൽ തികച്ചും സ്വാഭാവികമായിട്ടാണ് കാസിനോയിൽ കണ്ടുമുട്ടിയത്' ബ്രൈറ്റ്‌നി അവരുടെ TikTok അക്കൗണ്ട് @agegap50 -ൽ പറഞ്ഞു. അന്ന് രാത്രി അവൾ ഒമ്പത് സാൻഡ്‍വിച്ചുകൾ വാങ്ങി. സാൻഡ്‍വിച്ച് വാങ്ങുമ്പോൾ ജെയിംസ് അവളുടെ പിന്നിലുണ്ടായിരുന്നു. അവളെ കാണണമെന്നും സംസാരിക്കണമെന്നും ജെയിംസ് പറഞ്ഞു. അങ്ങനെ ഇരുവരും കണ്ട് സംസാരിച്ചു. ജെയിംസ് പറയുന്നത്, ഒമ്പത് സാൻഡ്‍വിച്ചൊക്കെ ഒരാൾ വാങ്ങി കഴിക്കുന്നുണ്ട് എങ്കിൽ ഒന്നുകിൽ അയാൾക്ക് അത്രയും വിശക്കുന്നുണ്ടാവണം. അല്ലെങ്കിൽ ആരോടെങ്കിലും സംസാരിക്കാൻ അത്രയും കൊതിക്കുന്നുണ്ടാവണം എന്നാണ്. 

ജെയിംസ് നേരത്തെ വിവാഹിതനായി വിവാഹമോചനം നേടിയ ആളാണ്. നാല് മക്കളുണ്ട്. സമ്മിശ്ര പ്രതികരണമാണ് അച്ഛന്റെ പ്രണയവാർത്തയോട് മക്കൾക്ക്. അതിൽ രണ്ടുപേർക്ക് അച്ഛന്റെ പുതിയ ബന്ധം പ്രശ്നമല്ല. മറ്റൊരാൾ അധികമൊന്നും പറയുന്നില്ല. എന്നാൽ, ഒരു മകൾക്ക് അച്ഛനോടും കാമുകിയോടും ഭയങ്കര ദേഷ്യമാണ്. ഏതായാലും അതൊന്നും തങ്ങളെ ബാധിക്കുന്നില്ല, തങ്ങൾ കടുത്ത പ്രണയത്തിലാണ് എന്നാണ് ജെയിംസ് പറയുന്നത്. 

അമ്മ ആ​ഗസ്ത് അവസാനം തങ്ങളുടെ കൂടെ താമസിക്കാൻ വരും. അപ്പോൾ അറിയാം അവർക്ക് തങ്ങളുടെ ബന്ധത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് എന്നാണ് ബ്രൈറ്റ്‍നി പറയുന്നത്. ആ​ഗസ്ത് മൂന്നു മുതലാണ് ജെയിംസും ബ്രൈറ്റ്‍നിയും സോഷ്യൽ മീഡിയയിൽ തങ്ങളുടെ ബന്ധത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. അതോടെ നിരവധിപ്പേരാണ് ഇരുവരേയും ഫോളോ ചെയ്യുന്നത്. 

എന്നാൽ, അതേ സമയം തന്നെ നിരവധിപ്പേർ ഇരുവരെയും വിമർശിച്ചു. ജെയിംസിനെ കാണാൻ ബ്രൈറ്റ്നിയുടെ അച്ഛനെയോ മുത്തശ്ശനെയോ പോലെ ഉണ്ട് എന്നും നിരവധിപ്പേർ പരിഹസിച്ചു. എല്ലാവരും ജെയിംസിന്റെ മകളാണ് ഞാൻ എന്ന് തെറ്റിദ്ധരിക്കാറുണ്ട് എന്ന് ബ്രൈറ്റ്നി പറയുന്നു. അതുപോലെ പലരും പറയുന്നത് ജെയിംസിന്റെ പണം കണ്ടിട്ടാണ് ബ്രൈറ്റ്നി ഈ ബന്ധത്തിൽ നിൽക്കുന്നത് എന്നാണ്. എന്നാൽ, ജെയിംസ് ചോദിക്കുന്നത് അതിനെന്താണ് കുഴപ്പം, 30 വർഷത്തോളം താൻ ഭാര്യയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്, ആ സമയത്ത് ഭാര്യയുടെ എല്ലാ കാര്യവും താനാണ് നോക്കിയിരുന്നത്. ഇപ്പോൾ ബ്രൈറ്റ്നിയുടെ കാര്യം നോക്കുന്നു. അതിലെന്താണ് കുഴപ്പം എന്നാണ്. 

ഏതായാലും വലിയ എന്തോ കാര്യം വരുന്നു എന്നും അതിൽ തങ്ങൾക്ക് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കണം എന്നും പറഞ്ഞുകൊണ്ട് ഇരുവരും മൂന്നുമാസത്തേക്ക് ടിക്ടോക്കിൽ നിന്നും ബ്രേക്ക് എടുത്തിരിക്കയാണ്. 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം