യുവാവിന് പ്രായം 23, ക്ലാസ്‍മേറ്റിന്റെ 83 -കാരി മുത്തശ്ശിയോട് പ്രണയം, വീട്ടുകാർക്കും സമ്മതം, ഇപ്പോൾ ലിവിം​ഗ് ടു​ഗെദർ

Published : Aug 31, 2025, 03:00 PM IST
Kofu, Aika

Synopsis

ഇരുവരും പ്രണയത്തിലാണ് എന്ന് അറിഞ്ഞപ്പോൾ വീട്ടുകാരും അതിനെ എതിർത്തില്ല. ഇരുവരും ഒരുമിച്ചാണ് താമസം.

83 -കാരിയായ ഒരു സ്ത്രീയുടെ പ്രണയകഥയാണ് ഇപ്പോൾ ജപ്പാനിൽ വൈറലായി മാറുന്നത്. പ്രണയത്തിന് പ്രായമോ, ദേശമോ, കാലമോ ഒന്നും ബാധകമല്ല എന്ന് പറയാറുണ്ട്. അത് അക്ഷരാർത്ഥത്തിൽ ശരിയാണ് എന്ന് തോന്നിപ്പിക്കുന്നതാണ് ഇവരുടെ ജീവിതം. ഈ മുത്തശ്ശിയുടെ ബോയ്ഫ്രണ്ടിന് പ്രായം 23 വയസാണ്. 23 -കാരനായ കോഫുവാണ് തന്റെ സഹപാഠിയുടെ 83 വയസ്സുള്ള മുത്തശ്ശിയായ ഐക്കോയുമായി പ്രണയത്തിലായത്. ആറ് മാസത്തിലേറെയായി ഇരുവരും ഡേറ്റിംഗിലാണ് എന്നാണ് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് എഴുതുന്നത്‌. കോഫു സഹപാഠിയുടെ മുത്തശ്ശിയുടെ വീട്ടിൽ ചെല്ലാറുണ്ടായിരുന്നു. അങ്ങനെയാണത്രെ ഐക്കോയുമായി പ്രണയത്തിലാകുന്നത്.

രണ്ടുതവണ വിവാഹിതയായ ഐക്കോയ്ക്ക് ഒരു മകനും ഒരു മകളും അഞ്ച് പേരക്കുട്ടികളുമാണുള്ളത്. വിവാഹമോചനത്തിനുശേഷം അവർ മകന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. അതേസമയം, കോഫു സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്, നിലവിൽ ഒരു ക്രിയേറ്റീവ് ഡിസൈൻ കമ്പനിയിൽ ഇന്റേൺ കൂടിയാണ് അവൻ.

ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായി എന്നാണ് ഐക്കോ പറയുന്നത്. നല്ല ചുറുചുറുക്കും അതേസമയം ശാന്തമായ സ്വഭാവവും ഉള്ള ആളാണ് കോഫു. അറിയാതെ അവനുമായി പ്രണയത്തിലായിപ്പോയി എന്നും ഐക്കോ മുത്തശ്ശി പറയുന്നു. വലിയ പ്രായവ്യത്യാസമുണ്ട് എന്നതുകൊണ്ട് തന്നെ ആദ്യമൊന്നും ഇരുവരും പരസ്പരം തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയില്ല.

ഒരിക്കൽ ഐക്കോയുടെ കൊച്ചുമകൾ ഒരു ഡിസ്‍നിലാൻഡ് ടൂർ പ്ലാൻ ചെയ്തു. എന്നാൽ, അവസാനനിമിഷം പിന്മാറി, അതോടെ ഐക്കോയും കോഫുവും മാത്രമായി ആ യാത്രയിൽ. അപ്പോഴാണ് ഇരുവരും പരസ്പരം പ്രണയം വെളിപ്പെടുത്തിയത്.

 

 

ഇരുവരും പ്രണയത്തിലാണ് എന്ന് അറിഞ്ഞപ്പോൾ വീട്ടുകാരും അതിനെ എതിർത്തില്ല. ഇരുവരും ഒരുമിച്ചാണ് താമസം. അവളോടൊപ്പം ജീവിക്കുന്നതിൽ വളരെയേറെ സന്തോഷവാനാണ് എന്നാണ് കോഫു പറയുന്നത്. ഐക്കോ പറയുന്നത് അവൻ ജോലിക്ക് പോയി കഴിയുമ്പോൾ വലിയ ഒറ്റപ്പെടൽ തോന്നും, എന്നാൽ അവന് വേണ്ടി ഭക്ഷണമൊക്കെ പാകം ചെയ്ത് കാത്തിരിക്കാൻ തനിക്ക് ഇഷ്ടമാണ് എന്നാണ്.

PREV
Read more Articles on
click me!

Recommended Stories

112 വർഷം പഴക്കമുള്ള വീട് നവീകരിക്കുന്ന ഭർത്താവും ഭാര്യയും, ആ കാഴ്ച കണ്ട് അമ്പരന്നു, അപ്രതീക്ഷിതമായി ഒരു 'നിധി'
വാതിലിൽ മുട്ടി, ലിവിം​ഗ് റൂമിൽ കയറി, സ്വന്തം ഫ്ലാറ്റിൽ ഇതാണ് അവസ്ഥ, സദാചാര ആക്രമണത്തിനെതിരെ നിയമപോരാട്ടത്തിന് യുവതി