പാടത്ത് കീടനാശിനി തളിച്ചു, പിന്നാലെ കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 -കാരന് ദാരുണാന്ത്യം

Published : Feb 01, 2025, 09:55 AM IST
പാടത്ത് കീടനാശിനി തളിച്ചു, പിന്നാലെ കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 -കാരന് ദാരുണാന്ത്യം

Synopsis

ഉത്തർപ്രദേശിൽ കീടനാശിനി തളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ച 27കാരൻ മരിച്ചു. ഭക്ഷണത്തിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കൃഷിക്കും പച്ചക്കറികൾക്കും അടിക്കുന്ന പല കീടനാശിനികളിലും വിഷാംശം അടങ്ങിയിട്ടുണ്ട്. അതിനാലാണ് അവയുടെ പുറത്ത് പ്രത്യേകിച്ചും അവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ചില മുന്നറിയിപ്പുകൾ എഴുതിയിട്ടുള്ളതും. ഇത്തരം കീടനാശിനികൾ വെറും കൈ കൊണ്ട് ഉപയോഗിക്കരുതെന്നും ഉപയോഗിക്കുമ്പോൾ മുഖം അടക്കമുള്ള ശരീരഭാഗങ്ങൾ മൂടണമെന്നും കീടനാശിനികളില്‍ തന്നെ മുന്നറിയിപ്പുകളുണ്ട്. ഇവ നേരിട്ട് മനുഷ്യ ശരീരത്തിലെത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകമെന്നത് കൊണ്ടാണ് ഇത്തരമൊരു മുന്നറിയിപ്പ്.  ഈ മുന്നറിയിപ്പുകളെ അവഗണിച്ച 27 - കാരനായ യുവാവ്, പാടത്ത് കീടനാശിനി തളിച്ചതിന് പിന്നാലെ കൈ കഴുകാതെ ഭക്ഷണം കഴിക്കുകയും അതിനെ തുടര്‍ന്ന് മരിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ. 

ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാടത്ത് കീടനാശിനി തളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 -കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്ന് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

27 കാരനായ കനയ്യ എന്ന യുവാവാണ് മരിച്ചത്. ഇയാൾ കൃഷിടത്തില്‍ കീടനാശിനി തളിക്കാൻ പോയിരുന്നു. വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തി അത്താഴം കഴിക്കാനായി ഇരുന്നപ്പോൾ ഭാര്യ, കൈകഴുകി വരാന്‍ ആവശ്യപ്പെട്ടെങ്കിലും കനയ്യ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍, ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇയാൾ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. പെട്ടെന്ന് കനയ്യയുടെ ശരീരം തളര്‍ന്നു. ഇതോടെ വീട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനിടെ മരിച്ചതായി ഡോക്ടര്‍മാർ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറിയതായും റിപ്പോർട്ടുകൾ പറയുന്നു. 

Watch Video:  -14 ഡിഗ്രി തണുപ്പിലും ചൂടാറാത്ത പറാത്ത; ഇന്ത്യക്കാരിയായ അമ്മയുടെ ബുദ്ധിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ, വീഡിയോ

ഇന്ത്യയില്‍ കീടനാശിനി മൂലമുള്ള മരണങ്ങൾ പതിവാണ്. എന്നാല്‍, ഇത് അധികവും ആത്മഹത്യകളാണ്. 2023 -ൽ ഒരു ജോലിക്കാരന്‍റെ മുറിയില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി, മദ്യമാണെന്ന് കരുതി കുടിച്ച 19 വയസുകാരന്‍ മരിച്ചിരുന്നു. ബാലേവാഡി ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്‍റിൽ ജോലി ചെയ്യുകയായിരുന്ന മണ്ഡല്‍ (19), സുഹൃത്ത്  മുറിയിലെ കിടക്കപ്പുഴുക്കളെ നിയന്ത്രിക്കാനായി ഒരു വാട്ടർ ബോട്ടിലില്‍ വാങ്ങിക്കൊണ്ട് വന്ന കീടനാശിനി, മദ്യമാണെന്ന് കരുതി എടുത്ത് കുടിക്കുകയും പിന്നാലെ അസ്വസ്ഥ പ്രകടിപ്പിക്കുകയുമായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

Watch Video: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപയോഗിച്ച് കാറിന്‍റെ മുകളിലെ മഞ്ഞ് നീക്കുന്ന അച്ഛന്‍; വീഡിയോ വൈറൽ

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ