32 കാരിയായ അമ്മയെയും ആണ്‍സുഹൃത്തിനെയും ഒരു വീട്ടില്‍ ഒരേ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി

Published : Apr 21, 2023, 02:00 PM IST
32 കാരിയായ അമ്മയെയും ആണ്‍സുഹൃത്തിനെയും ഒരു വീട്ടില്‍ ഒരേ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

ജോഷും അലീഷയും മെത്തഡോണ്‍ എന്ന മയക്കുമരുന്ന് ഉപയോഗിച്ചിരുന്നിരുന്നെന്ന് ടോക്സിക്കോളജി പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു.


അമ്മയെയും ആണ്‍സുഹൃത്തിനെയും ഒരേ ദിവസം ഒരേ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 32 വയസുള്ള അലീഷ സള്ളിവനും അവരുടെ ആണ്‍സുഹൃത്ത് 30 വയസുകാരനായ ജോഷ് സാൻഡർകോക്കിനെയുമാണ് ഒരേ ദിവസം ഒരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്രിട്ടനിലെ ഡെവണിലെ ഹോൾകോമ്പിലെ അലീഷയുടെ വീട്ടിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്.  

ജോഷ് സാൻഡർകോക്കിനെ സോഫയില്‍ മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അലീഷയുടെ മൃതദേഹമാകട്ടെ മുന്‍വാതിലിന്‍റെ പിന്നില്‍ നിന്നുമാണ് കണ്ടെത്തിയത്. ജോഷും അലീഷയും മെത്തഡോണ്‍ എന്ന മയക്കുമരുന്ന് ഉപയോഗിച്ചിരുന്നിരുന്നെന്ന് ടോക്സിക്കോളജി പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. ശ്വാസകോശത്തില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്നാണ് അലീഷയുടെ മരണമെന്ന് പരിശോധയില്‍ വ്യക്തമായെന്ന് പോലീസ് പറയുന്നു. എന്നാല്‍, മയക്കുമരുന്നല്ല ഇരുവരുടെയും മരണ കാരണമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും മരണം സ്വാഭാവികമായിരുന്നെന്നാണ് പോലീസിന്‍റെ പ്രഥമിക കണ്ടെത്തല്‍. ന്യൂമോണിയാ ബാധ ഇരുവരിലും ശ്വാസതടസം ഉണ്ടാക്കിയതാകാം മരണ കാരണമെന്നാണ് പോലീസിന്‍റെ വാദം. 

'നന്നായി ചുംബിക്കണം'; നാക്കിന് താഴത്തെ ടിഷ്യു നീക്കം ചെയ്ത് യുവതി

2021 ഒക്ടോബറിൽ അലീഷയെ ആക്രമിച്ചതിന് ജോഷ് അറസ്റ്റിലായിരുന്നു. ഇതേ തുടര്‍ന്ന് അലീഷയുടെ വീട്ടിലേക്ക് പോകുന്നതിന് ജോഷിനെ വിലക്കി ഗാർഹിക പീഡന സംരക്ഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന്‍റെ കാലാവധി തീരുന്നതിന് ഒരു ദിവസം മുമ്പാണ് ഇവരുവരുടെയും മൃതദേഹം ഓരേ ദിവസം ഒരു വീട്ടില്‍ നിന്നും കണ്ടെത്തിയത്. വീട്ടില്‍ ആക്രമണത്തിന്‍റെയോ പിടിവലിയുടെയോ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്ന് പാത്തോളജിസ്റ്റ് സ്ഥിരീകരിച്ചു. കോടതി ഉത്തരവ് അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് ഇരുവരുടെയും മൃതദേഹം ഒരു വീട്ടില്‍ കണ്ടെത്തിയത് ഏറെ ദൂരൂഹത ഉയര്‍ത്തിയെങ്കിലും കൊലപാതകത്തിന്‍റെയോ അതിനുള്ള പ്രേരണയുടേയോ ഒരു ലക്ഷണവും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇരുവരുടെയും സ്വാഭാവിക മരണമാണെന്നുമാണ് പോലീസിന്‍റെ വാദം. 

മരണാനന്തര ജീവിതാനുഭവത്തിൽ 'ബാറില്‍ പോയി' എന്ന അവകാശവാദവുമായി ഒരു അമേരിക്കക്കാരൻ

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്