വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറ്റി എയര്‍ ഇന്ത്യ പൈലറ്റിന്‍റെ നിയമ ലംഘനം; വിവാദം, പിന്നാലെ അന്വേഷണം

Published : Apr 21, 2023, 12:07 PM IST
വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറ്റി എയര്‍ ഇന്ത്യ പൈലറ്റിന്‍റെ നിയമ ലംഘനം; വിവാദം, പിന്നാലെ അന്വേഷണം

Synopsis

 പറന്നുയർന്നതിന് തൊട്ടുപിന്നാലെ അതേ വിമാനത്തിൽ യാത്രക്കാരിയായി യാത്ര ചെയ്യുകയായിരുന്ന വനിതാ സുഹൃത്തിനെ കോക്ക്പിറ്റിലേക്ക് വരാന്‍ പൈലറ്റ് ക്ഷണിക്കുകയായിരുന്നു. വനിതാ സുഹൃത്ത് ഏകദേശം മൂന്ന് മണിക്കൂറോളം കോക്ക്പിറ്റില്‍ തന്നെയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


ഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ അതെ വിമാനത്തിലുണ്ടായിരുന്ന വനിതാ സുഹൃത്തിനെ, എയര്‍ ഇന്ത്യ പൈലറ്റ് കോക്ക്പിറ്റില്‍ കയറാന്‍ അനുവദിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സംഭവം വിവാദമായി. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ഇന്ത്യൻ വ്യോമയാന റെഗുലേറ്റർ ഉത്തരവിട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു

പൈലറ്റിന്‍റെത് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന നീക്കമായിരുന്നെന്ന് ഒരു മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഫെബ്രുവരി 27 ന് ദുബായിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ അതേ വിമാനത്തിൽ യാത്രക്കാരിയായി യാത്ര ചെയ്യുകയായിരുന്ന വനിതാ സുഹൃത്തിനെ കോക്ക്പിറ്റിലേക്ക് വരാന്‍ പൈലറ്റ് ക്ഷണിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് വനിതാ സുഹൃത്ത് ഏകദേശം മൂന്ന് മണിക്കൂറോളം കോക്ക്പിറ്റില്‍ തന്നെ ഉണ്ടായിരുന്നു. 

പ്രമുഖ എയർവെയ്സ് കമ്പനി 8 ലക്ഷം രൂപയുടെ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ വിറ്റത് വെറും 25,000 രൂപയ്ക്ക് !

പൈലറ്റിന്‍റെ പ്രവൃത്തി സുരക്ഷാ ലംഘനം മാത്രമല്ല, വിമാനത്തിന്‍റെയും യാത്രക്കാരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയ്ക്ക് ഇടയേക്കിയാവുന്നതും പൈലറ്റിന്‍റെ ശ്രദ്ധ തിരിക്കുന്നതാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു. കുറ്റം തെളിഞ്ഞാല്‍ പൈലറ്റിന് സസ്‌പെൻഷനോ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള അച്ചടക്കനടപടികളോ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.  

ഡിസംബര്‍ ആദ്യം ദുബായ് വിമാനത്താവളത്തില്‍ വച്ച് മലയാള നടന്‍ ഷൈന്‍ ടോം ചാക്കോ കോക്പിറ്റില്‍ കയറിയെന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. കോക്പിറ്റിൽ കയറിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നെന്നായിരുന്നു അന്ന് ഷൈൻ ടോം ചാക്കോ വിമാനത്താവള അധികൃതർക്ക് നൽകിയ വിശദീകരണം. അബദ്ധം പറ്റിയതാണെന്ന വിശദീകരണം മുഖവിലയ്ക്കെുടുത്ത അധികൃതർ താരത്തെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. കോക് പിറ്റിൽ കയറാൻ ശ്രമിച്ച സംഭവത്തിൽ പൈലറ്റ് പരാതി നൽകാതിരുന്നതും ഷൈനിനിന് അനുകൂലമായി. 

എട്ടില്‍ അഞ്ച് ടോയ്‍ലറ്റുകളും തകരാര്‍; 300 പേരുള്ള വിമാനം 35,000 അടി ഉയരത്തില്‍ നിന്ന് തിരിച്ചിറക്കി
 

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്