പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു, യുവാവിനെതിരെ കേസ്

Published : Apr 21, 2023, 12:24 PM IST
പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു, യുവാവിനെതിരെ കേസ്

Synopsis

പരാതിക്കാരൻ അതിരാവിലെ തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് മാട്ടുംഗ പ്രദേശത്തെ ഒരു റെസ്റ്റോറന്റിന് സമീപം പൂച്ചക്കുട്ടിയുമായി ഒരാൾ നിൽക്കുന്നത് കണ്ടത്.

മൃ​ഗങ്ങൾക്കെതിരെയുള്ള അതിക്രമത്തിന് ശിക്ഷ ലഭിക്കും. അത് നമുക്ക് അറിയാത്തതല്ല. എന്തിരുന്നാലും മൃ​ഗങ്ങളോട് അതിക്രമം കാണിക്കുന്നവർ ഏറെയാണ്. എന്തിനേറെ പറയുന്നു, മൃ​ഗങ്ങളോട് ലൈം​ഗികാതിക്രമം കാണിച്ചതിന് അറസ്റ്റിലായവർ പോലും അനേകമുണ്ട്. ഓ​രോ ദിവസവും ഇത്തരം ക്രൂരതകൾ കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് പറയേണ്ടി വരും. അതുപോലെ മുംബൈയിൽ പൂച്ചയുടെ കഴുത്ത് ഞെരിച്ച് കൊന്നതിന് ഒരു യുവാവിനെതിരെ കേസെടുത്തു. 

സെൻട്രൽ മുംബൈയിലെ മാട്ടുംഗയിൽ വ്യാഴാഴ്ചയാണ് ഇയാൾ പൂച്ചക്കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നത്. തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു എന്ന് പൊലീസിലെ ഒരു ഉദ്യോ​ഗസ്ഥൻ പറയുന്നു. മാഹിം വെസ്റ്റിലെ ടിഎച്ച് കതാരിയ റോഡിലാണ് സംഭവം നടന്നത്. 22 -കാരനായ ഒരാളാണ് പ്രതി പൂച്ചയെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത് കണ്ടത്. 22 -കാരൻ‌ ഇത് കാണിച്ച് പിന്നീട് പൊലീസിന് പരാതി നൽകുകയും ചെയ്തു. 

"പരാതിക്കാരൻ അതിരാവിലെ തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് മാട്ടുംഗ പ്രദേശത്തെ ഒരു റെസ്റ്റോറന്റിന് സമീപം പൂച്ചക്കുട്ടിയുമായി ഒരാൾ നിൽക്കുന്നത് കണ്ടത്. പ്രതി പൂച്ചയുടെ കഴുത്ത് പിടിച്ച് തിരിക്കുകയായിരുന്നു. തുടർന്ന് പൂച്ച ചാവുകയും ചെയ്തു. ഉടനെ തന്നെ ഇത് കണ്ടയാൾ പൊലീസിനെ വിളിക്കുകയായിരുന്നു” എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അധികം വൈകാതെ തന്നെ മാഹിം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പിന്നാലെ, ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു എന്നും പൊലീസ് ഉദ്യോ​ഗസ്ഥൻ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 428 പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും പ്രതിക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. 

(ചിത്രം പ്രതീകാത്മകം)

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്