വിചിത്രമായ ശീലം; ടോയ്ലറ്റ് പേപ്പർ കഴിക്കുന്നതിന് അടിമയായി ഒരു 34 കാരി

Published : Mar 06, 2023, 04:00 PM ISTUpdated : Mar 06, 2023, 04:06 PM IST
വിചിത്രമായ ശീലം; ടോയ്ലറ്റ് പേപ്പർ കഴിക്കുന്നതിന് അടിമയായി ഒരു 34 കാരി

Synopsis

സൈലോഫാഗിയ എന്നൊരു രോഗാവസ്ഥയിലൂടെ കടന്ന് പോകുന്നതിനാലാണ് ഇത്തരത്തിൽ ഒരു ആസക്തിക്ക് ഇവർ അടിമയായിരിക്കുന്നത്. 


ളുകൾ പലതരത്തിലുള്ള സാധനങ്ങൾക്ക് അടിമകളായി തീരാറുണ്ട്. മദ്യവും മയക്കുമരുന്നും എന്ന തുടങ്ങി ഏതെങ്കിലും പ്രത്യേക തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളും ഒക്കെയായി പലതരത്തിലുള്ള ആസക്തിയുള്ള മനുഷ്യരെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും. എന്നാൽ ലോകത്തിൽ തന്നെ ആദ്യമായിരിക്കും ഇങ്ങനെ ഒരു ആസക്തിയെക്കുറിച്ച് കേൾക്കുന്നത്. ഷിക്കാഗോ നിവാസിയായ കേശ എന്ന 34 കാരിയായ യുവതിക്ക് ടോയ്ലറ്റ് പേപ്പറുകളോടുള്ള  ആസക്തിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.  ഒരു ദിവസം ഇവർ 75 ഷീറ്റ് ടോയ്ലറ്റ് പേപ്പറുകൾ വരെ കഴിക്കുമെന്നാണ് മകളെക്കുറിച്ച് കേശയുടെ അമ്മ പറയുന്നത്. സ്വയം നിയന്ത്രിക്കാൻ സാധിക്കാത്ത വിധം ടോയ്ലറ്റ് പേപ്പറുകളോടുള്ള ഇഷ്ടം തന്‍റെ മകളെ പിടികൂടിയിരിക്കുകയാണെന്നും ഈ അമ്മ പരാതിപ്പെടുന്നു. 

യുവതിയുടെ ഈ ശീലത്തെ കുറിച്ച് കേൾക്കുമ്പോൾ വിചിത്രമായി നമുക്ക് തോന്നാമെങ്കിലും ഇതൊരു രോഗാവസ്ഥയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സൈലോഫാഗിയ എന്നൊരു രോഗാവസ്ഥയിലൂടെ കടന്ന് പോകുന്നതിനാലാണ് ഇത്തരത്തിൽ ഒരു ആസക്തിക്ക് ഇവർ അടിമയായിരിക്കുന്നത്. കുട്ടിക്കാലത്ത് അമ്മയെ പിരിഞ്ഞ് മുത്തശ്ശിയോടും ആന്‍റിയോടും ഒപ്പം നിൽക്കേണ്ടി വന്ന സാഹചര്യം തന്‍റെ ജീവിതത്തിൽ  വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചിരുന്നുവെന്നും അതിൽ നിന്നുമാണ് താൻ ഇത്തരത്തിൽ ഒരു ശീലത്തിന് അടിമയായി തീർന്നതുമാണ് യുവതി പറയുന്നത്. 

കൂടുതല്‍ വായനയ്ക്ക്: ബാള്‍ട്ടിക്ക് കടലില്‍ 525 വര്‍ഷം മുമ്പ് നടന്ന കപ്പല്‍ ഛേദത്തില്‍ നഷ്ടമായ കുരുമുളകും ഇഞ്ചിയും കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍ 

ചെറുപ്പം മുതൽ തന്നെ ടോയ്‌ലറ്റ് പേപ്പറുകൾ താൻ കഴിക്കാറുണ്ടെങ്കിലും  ഇതുവരെയും തനിക്ക് യാതൊരു വിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും അതുമൂലം ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. എന്നാൽ തന്‍റെ മകളുടെയും ശീലത്തെ തനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് കേശയുടെ അമ്മ പറയുന്നത്. കേശയുടെ കൈവശം എപ്പോഴും ടോയ്‌ലറ്റ് പേപ്പറുകൾ കാണാറുണ്ടെന്നും പലപ്പോഴും അവൾ അത് തന്നിൽ നിന്നും മറച്ച് പിടിക്കാൻ ശ്രമിക്കാറുണ്ടെന്നും അമ്മ പറയുന്നു. ഇത്തരത്തിൽ ഏറെ വിചിത്രമായ ഈ ശീലത്തിൽ നിന്നും തന്‍റെ മകൾ പുറത്തുവരണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇവർ പറയുന്നു.

കൂടുതല്‍ വായനയക്ക്:  'പെണ്‍കുട്ടികള്‍ ക്ഷമിക്കണം'; ഓട്ടോയുടെ പുറികിലെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ !




 

PREV
click me!

Recommended Stories

ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ
190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു