കാഴ്ചക്കാരില്‍ ഒരു തമാശ സൃഷ്ടിക്കുക മാത്രമായിരിക്കും ഒരു പക്ഷേ ആ ഓട്ടോക്കാരന്‍ ഉദ്ദേശിച്ചിരുന്നത്. ചിത്രം പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായി രംഗത്തെത്തിയത്

ഇന്ത്യന്‍ നിരത്തുകളിലോടുന്ന ഓട്ടോ റിക്ഷകളിലും ബസുകളിലും ലോറികളിലുമൊക്കെ ചില രസകരമായ കുറിപ്പുകള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടാറുണ്ട്. രസകരമായ തമാശ കലര്‍ന്ന കുറിപ്പുകളാകും ഇത്തരത്തില്‍ വാഹനങ്ങളുടെ പുറകില്‍ എഴുതിവയ്ക്കാറ്. പലപ്പോഴും ഇത് കാഴ്ചക്കാരില്‍ തമാശ ഉണര്‍ത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഒരു ഓട്ടോ റിക്ഷയുടെ പുറകിലെഴുതിയ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്. 

@vanshika_garg17 എന്ന ട്വിറ്ററാറ്റിയാണ് ഓട്ടോയുടെ പുറകിലെ ഒരു കുറിപ്പിന്‍റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം ഏറെ പേരുടെ ശ്രദ്ധനേടി. 'പെണ്‍കുട്ടികള്‍ ക്ഷമിക്കണം, എന്‍റെ ഭാര്യ വളരെ കര്‍ക്കശക്കാരിയാണ്' എന്നായിരുന്നു ഓട്ടോ റിക്ഷയുടെ പുറകില്‍ എഴുതിയിരുന്നത്. മാത്രമല്ല, കറുപ്പിലും വെളുപ്പിലുമുള്ള ഒരു സ്ത്രീയുടെ ചിത്രത്തിന് മേല്‍ ക്രോസ് മാര്‍ക്കും ആ കുറിപ്പിനോടൊപ്പം ചേര്‍ത്തിരുന്നു. ചിത്രം പങ്കുവച്ച വന്‍ഷികാ ഗാര്‍ഗ് ഇങ്ങനെ കുറിച്ചു: 'പെണ്‍കുട്ടികള്‍ ക്ഷമിക്കണം, സത്യസന്ധതയുടെ ഏറ്റവും ഉയര്‍ന്ന നില.' 

Scroll to load tweet…

കൂടുതല്‍ വായനയ്ക്ക്: ആള്‍ത്തിരക്കിനിടയില്‍ ഭാര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്; വൈറലായി ഒരു വീഡിയോ 

കാഴ്ചക്കാരില്‍ ഒരു തമാശ സൃഷ്ടിക്കുക മാത്രമായിരിക്കും ഒരു പക്ഷേ ആ ഓട്ടോക്കാരന്‍ ഉദ്ദേശിച്ചിരുന്നത്. ചിത്രം പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായി രംഗത്തെത്തിയത്. വിശ്വസ്തനായ ആ രാജാവ് അവിടെയുണ്ടെന്നായിരുന്നു ഒരാള്‍ എഴുതിയത്. 'ഓ, പെണ്‍കുട്ടികള്‍ ഇനി എങ്ങനെ അതിജീവിക്കും' എന്നായിരുന്നു മറ്റൊരാള്‍ ആശങ്കപ്പെട്ടത്. 'നിങ്ങളുടെ നഷ്ട സ്ത്രീകള്‍' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായ പ്രകടനം. ഇത് അയാളുടെ ഭാര്യ കൂട്ടിച്ചേര്‍ത്തതാകാമെന്ന് താന്‍ ബെറ്റ് വയ്ക്കുന്നതായി മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 'പുരുഷന്മാരായ യാത്രക്കാര്‍ മാത്രമോ? എന്ന് മറ്റൊരാള്‍ ആശ്ചര്യപ്പെട്ടു. 'ആത്മവിശ്വാസം 100 ല്‍ 100' എന്ന് മറ്റൊരാള്‍ എഴുതി. 

കൂടുതല്‍ വായനയ്ക്ക്:  ഇന്ത്യയില്‍ വച്ച് പച്ച കല്ല് പതിച്ച മോതിരം നഷ്ടപ്പെട്ടു, ഒരു വര്‍ഷത്തിന് ശേഷം തിരികെ ലഭിച്ചു; വൈറലായ കുറിപ്പ്