200 രൂപയുടെ ലോട്ടറിക്ക് 38 കോടി സമ്മാനം; രണ്ട് ദിവസമായി വിജയിയെ 'തപ്പി' യുകെ നാഷണൽ ലോട്ടറി !

Published : Oct 03, 2023, 04:43 PM ISTUpdated : Oct 03, 2023, 05:04 PM IST
200 രൂപയുടെ ലോട്ടറിക്ക് 38 കോടി സമ്മാനം; രണ്ട് ദിവസമായി വിജയിയെ 'തപ്പി' യുകെ നാഷണൽ ലോട്ടറി !

Synopsis

വിജയിയോട് അവരുടെ സമ്മാനം ക്ലെയിം ചെയ്യാൻ നാഷണൽ ലോട്ടറിയുമായി ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസമായിട്ട് ആരും എത്തിയില്ല. എന്നാല്‍ തങ്ങള്‍ക്കാണ് ലോട്ടറി അവകാശപ്പെട്ട് വ്യാജന്മാര്‍ രംഗത്തെത്തി.   

200 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുത്ത യുകെ സ്വദേശിയെ തേടിയെത്തിയത് 38 കോടിയുടെ മഹാഭാഗ്യം. പക്ഷേ, ആ ഭാഗ്യവാൻ ആരാണന്ന് ഇനിയും ആർക്കും അറിയില്ല. യുകെ നാഷണൽ ലോട്ടറി നറുക്കെടുപ്പിലാണ് അജ്ഞാതനായ ഭാഗ്യശാലിക്ക് മെഗാ ജാക്ക്പോട്ട് അടിച്ചത്. മെഗാ ജാക്ക്പോട്ട് നേടിയ ആളുടെ പേര് വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. 3.8 ദശലക്ഷം പൗണ്ട് ആണ് (38.15 കോടി രൂപ) ഈ ഭാഗ്യവാൻ സ്വന്തമാക്കിയത്. വിജയിയോട് അവരുടെ സമ്മാനം ക്ലെയിം ചെയ്യാൻ നാഷണൽ ലോട്ടറിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഫോണില്‍ മധുരമുള്ള ശബ്ദം; ഡെലിവറി ബോയിയുമായി പ്രണയത്തിലായി ഓസ്‌ട്രേലിയൻ യുവതി !

 

കടിക്കാൻ പാഞ്ഞടുത്ത് തലയില്ലാത്ത പാമ്പ്; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം !

പ്രധാന ലോട്ടോ നറുക്കെടുപ്പിൽ സമ്മാനം നേടുന്നതിന്, പങ്കെടുത്തവര്‍ ആറ് പ്രധാന നമ്പറുകളുമായി പൊരുത്തപ്പെടണമെന്ന് നാഷണൽ ലോട്ടറിയിലെ വക്താവ് ആൻഡി കാർട്ടർ വാർത്ത പങ്കുവെച്ച് കൊണ്ട് അറിയിച്ചു.  ടിക്കെറ്റെടുത്തവർ തങ്ങളുടെ ടിക്കറ്റുകൾ പരിശോധിച്ച്  ആവേശകരമായ ജാക്ക്പോട്ട് സമ്മാനം ക്ലെയിം ചെയ്യാൻ തങ്ങളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ട്വിറ്ററില്‍ (X) പങ്കുവച്ച നാഷണൽ ലോട്ടറിയും ഈ വാർത്ത പങ്കിട്ടു.  “നമുക്ക് ഒരു വൂപ്പ് വൂപ്പ് ലഭിക്കുമോ! ഇന്ന് രാത്രിയിലെ ലോട്ടോ ജാക്ക്പോട്ട് ആരോ നേടിയിരിക്കുന്നു. ആരാണെങ്കിലും ഉടൻ ബന്ധപ്പെടുക.“ ഇതായിരുന്നു നാഷണൽ ലോട്ടറിയുടെ പോസ്റ്റ്. പിന്നാലെ പോസ്റ്റിന് താഴെ തങ്ങൾക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത് എന്ന് അവകാശപ്പെട്ട് നിരവധി വ്യാജന്മാരും സജീവമായിട്ടുണ്ട്. ജാക്ക്പോട്ട് ടിക്കറ്റിന്‍റെ വില 2 പൗണ്ട് (200 രൂപ) മാത്രമാണ്, എല്ലാ ശനിയാഴ്ചയും ബുധനാഴ്ചയുമാണ് ഈ ജാക്പോട്ട് നറുക്കെടുപ്പ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

PREV
Read more Articles on
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ