തല പൂര്‍ണ്ണമായും വേര്‍പെട്ട പാമ്പിന്‍റെ വാലില്‍ വേദനിപ്പിക്കുമ്പോള്‍ കാടിക്കാനെന്നവണ്ണം ആഞ്ഞ് വരുന്ന പാമ്പിന്‍ ഉടലിന്‍റെ വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിച്ചു.

പാമ്പുകളെ ഭയക്കാത്തവർ വിരളമായിരിക്കും. ചത്ത പാമ്പിനെപ്പോലും കൈ കൊണ്ട് തൊടാൻ ഭയക്കുന്നവരായിരിക്കും നമ്മിൽ പലരും. പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന അത്തരത്തിലൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തല മുറിച്ച് മാറ്റിയ ഒരു പാമ്പ് ആക്രമിക്കാനായി പാഞ്ഞടുക്കുന്ന വീഡിയോയായിരുന്നു അത്. തലയില്ലാത്ത പാമ്പ് എങ്ങനെ കടക്കുമെന്നായിരിക്കുമെന്നല്ലേ ഇപ്പോൾ നിങ്ങളുടെ സംശയം. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി ചർച്ചയാണ് ഇപ്പോൾ വിവിധ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. 2018 -ൽ ജോർജിയയിൽ നടന്ന സംഭവമാണ് ഇതെങ്കിലും സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ വീണ്ടും ചർച്ചയാവുകയാണ്.

സെക്കന്‍റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ കാഴ്ചക്കാരെ അത്യന്തം ഭയപ്പെടുത്തുന്നതാണ്. തല മുറിച്ചു മാറ്റിയ നിലയിലുള്ള ഒരു പാമ്പിന്‍റെ സമീപത്ത് ഒരാൾ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. പാമ്പിനരികിൽ ഇരുക്കുന്ന ആൾ കത്രിക വച്ച് പാമ്പിന്‍റെ വാൽഭാഗം മുറിക്കാനയി ശ്രമിക്കുന്നു. പെട്ടന്ന് തീർത്തും അപ്രതീക്ഷിതമായി പാമ്പ് അതിന്‍റെ തലഭാഗം പത്തി വിടർത്തും പോലെ ഉയർത്തി തിരിഞ്ഞ് ആക്രമിക്കാനായി ശ്രമിക്കുന്നതാണ് വീഡിയോയിൽ. തല മുറിച്ച് നീക്കിയിട്ടും പാമ്പിന്‍റെ ജീവിൻ പോയിട്ടില്ലെന്ന് വീഡിയോയിൽ വ്യക്തം.

'മാന്യതയില്ലാത്തവർ'; പാകിസ്ഥാനിലെ സ്വാത്ത് താഴ്വാരയില്‍ പെണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരം തടഞ്ഞ് മതനേതാക്കൾ

YouTube video player

വിമാനം വീടാക്കി നാട്ടുകാരെ ഞെട്ടിച്ച ബ്രീസ് കാംബെല്ലിന്‍റെ കഥ !

ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പാമ്പിന് ശിരഛേദം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾ അതിന്‍റെ ജീവൻ നിലനിൽക്കുമെന്ന് ഒരു ഉപയോക്താവ് വിശദീകരിച്ചു, കാരണമായി അദ്ദേഹം ചൂണ്ടികാണിച്ചത് അതിന് അതിജീവനത്തിന് കാര്യമായ അളവിൽ ഓക്സിജൻ ആവശ്യമില്ലെന്നായിരുന്നു. എന്നാൽ, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്, പാമ്പിന്‍റെ തല വേർപെടുത്തിയതിന് ശേഷവും അതിന്‍റെ ഞരമ്പുകളിൽ ചിലത് സജീവമായി നിലനിൽക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ്.

എന്നാൽ 2018 -ൽ നാഷണൽ ജിയോഗ്രാഫിക്കിന് നൽകിയ അഭിമുഖത്തിൽ സിൻസിനാറ്റി സർവകലാശാലയിലെ ബയോളജി പ്രൊഫസറായ ബ്രൂസ് ജെയ്ൻ ഈ വിഷയത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്, 'ശിരഛേദം ചെയ്യപ്പെട്ട വിഷ പാമ്പിന്‍റെ തലഭാഗം ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിക്കുന്നത് പോലെയുള്ള ഉത്തേജനത്തിന് മറുപടിയായി കടിക്കാൻ മുൻകൂട്ടി പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നാണ്. ഏഷ്യയിലെ മാരകമായ കടൽപ്പാമ്പുകൾക്കിടയിൽ ധാരാളം പഠനങ്ങൾ നടത്തിയിട്ടുള്ള ജെയ്ൻ, ഇത്തരം സംഭവങ്ങൾ പലപ്പോഴും സംഭവിക്കാറുണ്ടെന്നും ഗവേഷകർക്ക് പോലും ഈ രീതിയിൽ അപകടം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചത്ത വിഷമുള്ള പാമ്പുകളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.