3 മാസം കൊണ്ട് 50 കിലോ കുറച്ചാൽ ഒന്നര കോടിയുടെ പോർഷെ സമ്മാനം, ജിമ്മിന്റെ ഓഫർ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, സംഭവം ചൈനയിൽ

Published : Oct 31, 2025, 05:29 PM IST
 gym

Synopsis

ഒക്ടോബർ 23 -നാണ് ഈ ചലഞ്ച് പ്രഖ്യാപിച്ചത്. ജിം അതിന്റെ പ്രൊമോഷണൽ പോസ്റ്റർ ഷെയർ ചെയ്തതിന് പിന്നാലെ പെട്ടെന്ന് തന്നെ ഇത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.

പല ജിമ്മുകളും വെയ്റ്റ് ലോസ് ചലഞ്ച് നടത്താറുണ്ട്. ഭാരം കുറച്ചാൽ ആകർഷകമായ സമ്മാനങ്ങളും നൽകാറുണ്ട്. എന്നാൽ, ചൈനയിലെ ജിം ചെയ്തത് വളരെ അസാധാരണമായ ഒരു കാര്യമാണ് എന്ന് പറയേണ്ടി വരും. മൂന്നുമാസം കൊണ്ട് 50 കിലോ കുറയ്ക്കുന്നവർക്ക് വളരെ വ്യത്യസ്തമായ ഒരു സമ്മാനമാണ് അവർ ഓഫർ ചെയ്തത്. ഏകദേശം ഒന്നരക്കോടി വില വരുന്ന പോർഷെ ആയിരുന്നു ജിം ഓഫർ ചെയ്ത സമ്മാനം. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, വടക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ബിൻഷൗവിലുള്ള ഒരു ഫിറ്റ്നസ് സെന്ററാണ്, ഈ ലക്ഷ്യം കൈവരിക്കുന്ന ഏതൊരാൾക്കും ആഡംബര കാർ നൽകുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

വളരെ പെട്ടെന്നാണ് ജിമ്മിന്റെ ഓഫർ‌ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി മാറിയത്. ഒരേ സമയം ജിമ്മിന്റെ ഈ ഓഫറിനെ പ്രകീർത്തിച്ചവരും അതേസമയം അതിനെ ചുറ്റിപ്പറ്റി ആശങ്കകൾ ഉന്നയിച്ചവരും ഉണ്ട്. പോർഷെ ലഭിക്കാൻ വേണ്ടി വളരെ പെട്ടെന്ന് ഇത്രയധികം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതുകൊണ്ട് ഉണ്ടായേക്കാവുന്ന ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചാണ് പലരും ആശങ്ക പങ്കുവച്ചത്.

ഒക്ടോബർ 23 -നാണ് ഈ ചലഞ്ച് പ്രഖ്യാപിച്ചത്. ജിം അതിന്റെ പ്രൊമോഷണൽ പോസ്റ്റർ ഷെയർ ചെയ്തതിന് പിന്നാലെ പെട്ടെന്ന് തന്നെ ഇത് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. 'മൂന്ന് മാസത്തിനുള്ളിൽ 50 കിലോ ഭാരം കുറയ്ക്കാൻ കഴിയുന്നവർക്ക് ചൈനയിലൂടെ ഏകദേശം 1.1 ദശലക്ഷം യുവാൻ (ഏകദേശം 1,37,48,670) വിലയുള്ള പോർഷെ പനമേര എന്ന കാറിൽ സഞ്ചരിക്കാനുള്ള അവസരം കിട്ടു'മെന്നാണ് ജിം ഷെയർ ചെയ്തിരിക്കുന്ന പോസ്റ്ററിൽ പറയുന്നത്. വാങ് എന്ന ഫിറ്റ്നസ് കോച്ച് ഈ ചലഞ്ച് സത്യമാണെന്നും ഇപ്പോൾ തന്നെ ഇത് പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നും സ്ഥിരീകരിച്ചു.

എന്നാൽ, വെറുതെ പോയി ഈ ചലഞ്ചിൽ പങ്കെടുക്കാൻ സാധിക്കില്ല. പകരം അതിനായി രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടതുണ്ട്. 1.23 ലക്ഷം രൂപയാണ് രജിസ്ട്രേഷൻ ഫീ.

PREV
Read more Articles on
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ