'ജന്മദിനാഘോഷത്തിന് 56,000 രൂപയുടെ ബില്ല്, ബാങ്ക് അക്കൗണ്ട് കാലി'; യുവാവിന്‍റെ കുറിപ്പ് വൈറൽ

Published : May 11, 2026, 11:51 AM IST
Birthday Party Bill

Synopsis

16 സുഹൃത്തുക്കൾക്കൊപ്പം നടത്തിയ പിറന്നാൾ ആഘോഷത്തിന് 56,000 രൂപ ബില്ല് വന്നതിനെ തുടർന്ന് തൻ്റെ ബാങ്ക് അക്കൗണ്ട് കാലിയായെന്ന് ഒരു യുവാവ് പങ്കുവെച്ച കുറിപ്പ് വൈറലായി. പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികം ബില്ല് വന്നതിനെ തുടർന്ന് റെസ്റ്റോറൻ്റ് വിലനിർണ്ണയത്തെയും വ്യക്തിഗത ബഡ്ജറ്റിംഗിനെയും കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്.

 

16 സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു പിറന്നാൾ ആഘോഷത്തിന് വന്ന ഹോട്ടൽ ബില്ല് 56,000 രൂപയുടെത്. പിന്നാലെ തന്‍റെ ബാങ്ക് അക്കൗണ്ട് കാലിയായെന്ന് എഴുതിയ യുവാവിന്‍റെ കുറിപ്പ് വൈറൽ. വിലകൂടിയ ജന്മദിന ആഘോഷ ബില്ലിനെക്കുറിച്ചുള്ള കുറിപ്പ് വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ യുവാവിനെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തി. കൺട്രി ഗുൽഷൻ എന്ന ഓൺലൈൻ കമ്മ്യൂണിറ്റി പങ്കുവച്ച് കുറിപ്പിന് പിന്നാലെ, റെസ്റ്റോറന്‍റുകളുടെ വിലനിർണ്ണയം, കണക്കുകൂട്ടലിലെ തെറ്റുകൾ തുടങ്ങി മികച്ച ഭക്ഷണ സംസ്കാരം എന്നിവയെ കുറിച്ച് വരെ വ്യാപകമായ ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ നടന്നത്.

16 പേർക്ക് ബില്ല് 56,000 രൂപ

സമൂഹ മാധ്യമ കുറിപ്പ് അനുസരിച്ച് 16 സുഹൃത്തുക്കൾക്കൊപ്പം ഒരു ഹോട്ടലിലായിരുന്നു ജന്മദിന ആഘോഷം നടന്നത്. 20,000 മുതൽ 25,000 രൂപ വരെ ചിലവാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഒടുവിൽ ബില്ല് വന്നപ്പോൾ അക്ഷരാരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് കുറിപ്പിൽ പറയുന്നു. ചിലവേറിയ ജന്മദിനാഘോഷത്തിന്‍റെ അനുഭവം പങ്കുവച്ച് കൊണ്ട് യുവാവ് ഇങ്ങനെ എഴുതി.'ഇന്ന്, എന്‍റെ സുഹൃത്തുക്കളോടൊപ്പം ഒരു ജന്മദിന പാർട്ടി ആഘോഷിക്കുമ്പോൾ, എന്‍റെ മുഴുവൻ ബാങ്ക് അക്കൗണ്ടും കാലിയായി!' ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിനുമുമ്പ്, എത്ര പേർ ആഘോഷത്തിന് എത്തുമെന്ന് റസ്റ്റോറന്റ് മാനേജർ ചോദിച്ചിരുന്നു.

 

 

16 പേരുണ്ടെന്ന് പറഞ്ഞപ്പോൾ ബിൽ ഏകദേശം 30,000 - 35,000 രൂപയാകുമെന്ന് മാനേജർ തന്നെ കണക്ക് കൂട്ടി അറിയിച്ചു. എന്നാൽ അവസാന ബില്ല് വന്നപ്പോൾ അത് 56,000 രൂപയായിരുന്നു. ബില്ല് കൂടിയതിനെ കുറിച്ച് ചോദിച്ചപ്പോൾ ഓർഡർ ചെയ്ത വിഭവങ്ങൾ ഉയർന്ന നിലവാരമുള്ളതും വിലയേറിയതുമാണെന്നായിരുന്നു റസ്റ്റോറന്‍റ് മാനേജരുടെ മറുപടിയെന്നും യുവാവ് എഴുതി. ബില്ലിൽ കിഴിവ് ആവശ്യപ്പെട്ടെങ്കിലും, 'വിലയിൽ കിഴിവ് നൽകാൻ ഇത് റോഡ്‍സൈഡ് ധാബയല്ല' എന്നായിരുന്നു മറുപടിയെന്നും യുവാവ് എഴുതി. മുഴുവൻ തുകയും നൽകിയെങ്കിലും 16 പേർ ഭക്ഷണം കഴിച്ചാൽ ഇത്രയും ബില്ല് വരുമോയെന്നും യുവാവ് ചോദിച്ചു.

വിമ‍ർശിച്ചും അനുകൂലിച്ചും നെറ്റിസെൺസ്

കുറിപ്പ് പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈലായി. പിന്നാലെ റെസ്റ്റോറന്‍റ് ബില്ലുകളെ കുറിച്ച് വലിയൊരു ചർച്ച തന്നെ നടന്നു. പലരും റെസ്റ്റോറന്‍റിന്‍റെ നിരക്കുകൾ വളരെ കൂടുതലാണെന്ന അഭിപ്രായത്തിലായിരുന്നു ചിലർ അതേ സമയം മറ്റ് ചിലർ റെസ്റ്റോറന്‍റ് നിരക്കുകൾ ന്യായമാണെന്ന് അഭിപ്രായപ്പെട്ടു. കണക്കുകളിൽ മിടുക്കനല്ലാത്ത് കൊണ്ട് നിങ്ങൾക്ക് അത് വ്യക്തമാകാത്തതാണ്. കണക്കിൽ മിടുക്കനല്ലെങ്കിൽ നിങ്ങൾക്ക് ജീവിതത്തിലോ കരിയറിലോ ഉയരാൻ കഴിയില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരൻ അഭിപ്രയപ്പെട്ടത്. അതിഥികളുടെ എണ്ണവും റസ്റ്റോറന്‍റ് തെരഞ്ഞെടുക്കലും കണക്കിലെടുക്കുമ്പോൾ ബിൽ തുക പ്രതീക്ഷിച്ചതാണെന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പ്. ആഘോഷത്തിന് മുമ്പ് ഒറു പരിശോധന ആവശ്യമായിരുന്നെന്നും ആഘോഷം കഴിഞ്ഞ ശേഷം കരഞ്ഞിട്ട് കാര്യമില്ലെന്നുമായിരുന്നു മറ്റ് ചിലരുടെ ഉപദേശം.

 

PREV
Read more Articles on
click me!

Recommended Stories

കേദാർനാഥിൽ നിന്ന് ഭർത്താവിനൊപ്പം മടങ്ങിയ ഭാര്യയെ ട്രെയിനിൽ വച്ച് കാണാതായി, 6 ദിവസത്തിന് ശേഷം ബീഹാറിൽ കണ്ടെത്തി
'എന്‍റെ പുതിയ പേര് പ്രിയ'; ഇന്ത്യാ - ഹിന്ദു - മുസ്ലീം വിരുദ്ധ കുറിപ്പുമായി ടെക്സസ് ഗവർണർ സ്ഥാനാർത്ഥിയെന്ന് അവകാശപ്പെട്ട യുവതി, വിവാദം